You can access the distribution details by navigating to My Print Books(POD) > Distribution
ഗവേഷണ പ്രവർത്തനങ്ങളെ സഹായിക്കുന്ന നിരവധി കഴിവുകൾ ഗവേഷകൻ ആർജ്ജിക്കേണ്ടതുണ്ട്. ഇന്റർനെറ്റ്, കമ്പ്യൂട്ടർ, വിവിധ സോഫ്റ്റ്‌വെയറുകൾ, വിവരങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ, വൈജ്ഞാനിക പ്രസിദ്ധീകരണം, സാഹിത്യ ചോരണം ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവയിലുള്ള പ്രാഗൽഭ്യം ഗവേഷക വിദ്യാർത്ഥിയുടെ പ്രയത്നത്തെ പൂർണ്ണതയിൽ എത്തിക്കാനും, ആവർത്തന സ്വഭാവമുള്ള പ്രവർത്തനങ്ങളെ ലഘൂകരിച്ചു സമയം ലാഭിക്കാനും സഹായിക്കും. ഗവേഷണ പ്രക്രിയ ആരംഭിക്കുന്ന വേളയിൽ തന്നെ വേണ്ടത്ര മാർഗ്ഗനിർദ്ദേശങ്ങളും, പരിശീലനവും ലഭിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വർദ്ധിക്കും.
ഗവേഷണത്തിനാവശ്യമായ വിവര ശേഖരണം, ഗവേഷണ പ്രസിദ്ധീകരണം, റഫറൻസ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ, നോട്ടുകൾ തയ്യാറാക്കുന്ന വിധം, ആശയ ചോരണം, ഗവേഷണ പ്രഭാവത്തിന്റെ അളവുകോലുകൾ, അക്കാദമിക് നെറ്റ് വർക്കിങ്, വിവര സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്നു. പിഎച്ഛ്ഡി കോഴ്‌സ് വർക്കിൽ പങ്കെടുക്കുന്നവർക്ക് Research and Publication Ethics എന്ന വിഷയത്തിലെ പരീക്ഷക്ക് തയ്യാറെടുക്കാനും ഈ പുസ്‌തകം സഹായകരമാണ്.
Currently there are no reviews available for this book.
Be the first one to write a review for the book ഗവേഷണ സഹായി.