You can access the distribution details by navigating to My Print Books(POD) > Distribution
Also Available As
₹ 250
₹ 250
വികാരവിചാരങ്ങളെ മുള്‍മുനയിൽ എക്കാലത്തും നിര്‍ത്തി ത്രസിപ്പിച്ചവയാണ് പൈശാചിക ചിന്തകള്‍. മുത്തശ്ശിക്കഥകളിലും സുഹൃത്ത് വലയങ്ങളിൽ നിന്നും നേടുന്ന അവ്യക്തമായ ധാരണാശകലങ്ങള്‍, തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ബാല്യമനസ്സുകള്‍ വേരുച്ച വിശ്വാസങ്ങളായി മെനഞ്ഞെടുക്കുന്നു. അവയിൽ വിശ്വാസമില്ല എന്ന് ഉറക്കെ വിളിച്ചു പറയുമ്പോഴും, ഉള്ളിലെ ഭയം സംശയരൂപത്തിൽ അവിടെ തന്നെ ഉറച്ചു പോകുന്നു.
ശാസ്ത്രവും വിജ്ഞാനവും പനപോലെ വികസിയ്ക്കുമ്പോഴും മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാതെ പോയ ദുര്‍മന്ത്രവാദത്തിന്‍റെയും, ആഭിചാര പ്രയോഗങ്ങളുടെയും, പ്രകൃതിശക്തികളെ പോലും നിയന്ത്രിക്കാന്‍ കഴിയുന്ന പ്രേതാത്മാക്കളുടെ വിശ്വാസ പ്രമാണങ്ങള്‍ അവനിൽ കൂടുതൽ കൂടുതൽ ആഴത്തി ഊറിയിറങ്ങുന്നു.
കുട്ടിക്കാലത്ത് കേട്ട യക്ഷിക്കഥകളും, യൗവനത്തിൽ വായിച്ചുകൂട്ടിയ പുസ്തകങ്ങള്‍ പറയാന്‍ ശ്രമിച്ചതും, തീര്‍ത്തും അസംബന്ധമാണെന്ന് മനുഷ്യന്‍റെ ബോധമനസ്സ് പല ആവര്‍ത്തി സ്ഥിതീകരിക്കാന്‍ ശ്രമിയ്ക്കുമ്പോഴും ഏകാന്തതയിലും ഇരുണ്ട ഇടനാഴിയിലും അവന്‍റെ കണ്ണുകള്‍ ഭയപ്പെടുത്താവുന്ന നിഴലുകളെ തേടി അലയുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള, കേട്ടുകേള്‍വി മാത്രമുള്ള, പ്രേതാത്മാക്കളും അവയുടെ വിശ്വാസങ്ങളും ആണോ സത്യം........ അതോ നൂതന പ്രമാണങ്ങളും തെളിയിക്കാന്‍ കഴിഞ്ഞാത്ത എന്തും മിഥ്യ മാത്രം എന്ന് വിശ്വസിക്കുന്ന തത്വമാണോ സത്യം?
ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള മനുഷ്യന്‍റെ യാത്രയിൽ നമുക്കും കൂടാം.....
Currently there are no reviews available for this book.
Be the first one to write a review for the book മേഘമാളിക.