You can access the distribution details by navigating to My Print Books(POD) > Distribution

സുന്ദരി ചെല്ലമ്മ

sindhu nandakumar
Type: Print Book
Genre: Romance, History
Language: Malayalam
Price: ₹150 + shipping

Also Available As

Also Available As
Price: ₹150 + shipping
Due to enhanced Covid-19 safety measures, the current processing time is 8-10 business days.
Shipping Time Extra
Description of "സുന്ദരി ചെല്ലമ്മ"

ഇത് വെറുമൊരു കഥയല്ല..അവൾ ചെല്ലമ്മ.. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുമായി ജീവിതം ഹോമിക്കുന്നവർ എന്നും എക്കാലത്തും എവിടേയും ഉണ്ടാകുമല്ലോ അതുപോലൊരു കഥാപാത്രമായിരുന്നു നർത്തകിയും ഗായികയുമായിരുന്ന ചെല്ലമ്മ എന്ന ഇരുപത് വയസ്സുകാരി പെൺകുട്ടി. ദേവാംഗനമാർ തോൽക്കും വിധം നൃത്തം ചെയ്യുകയും മനോഹരമായി പാടുകയും ചെയ്യുമായിരുന്നു അവൾ.

കുപ്പിവളയും, പൊട്ടും, കല്ലുമാലയും, കസവുമുണ്ടുമണിഞ്ഞ് കൈയ്യിലൊരു വലിയ ഭാണ്ഡക്കെട്ടുമായി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള ഇടവഴികളിലൊക്കെ പതിറ്റാണ്ടുകളോളം അലഞ്ഞു നടന്നിരുന്ന അവരെ പഴയ തലമുറയിലെ ചിലരെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ടാവും. അവസാനം സ്വന്തം ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി യാത്രയായതും പത്മനാഭന്റെ ഈ നടയിൽ വെച്ചുതന്നെ.”

About the author(s)

വളരെ ചെറുപ്പത്തിൽ തന്നെ എഴുത്തിനോട് കമ്പം തോന്നിയ സിന്ധു നന്ദകുമാറിലെ ബാലിക തൻ്റെ ചിന്താശകലങ്ങളെ കവിതകളായും കഥകളായും ഒമ്പതു വയസ്സ് മുതൽ കടലാസ്സു കഷ്ണങ്ങളിൽ പകർത്താൻ തുടങ്ങി.
ലളിതമായ ഭാഷാശൈലിയിലൂടെ വായനക്കാരൻ്റെ മനസ് കവർന്ന ഈ എഴുത്തുകാരി പിൻകാലത്തു ഇംഗ്ലീഷ് ഭാഷയിലാണ് ബിരുദധാരിയായതെങ്കിലും മാതൃഭാഷയെ മാറോടു ചേർത്ത് വയ്ക്കാൻ യാതൊരു മടിയും കാണിച്ചില്ല.
അതോടൊപ്പം തന്നെ ഭാഷയുടെ അതിർവരമ്പുകളെ ഭേദിച്ച് കൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും അവർ രചനകൾ പ്രസിദ്ധികരിച്ചു കൊണ്ടിരുന്നു. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായ് പതിനാറിലധികം പുസ്തക പ്രസിദ്ധീകരണങ്ങലാണ് ഈ എഴുത്തുകാരിയുടെ പേരിൽ ലഭ്യമായിട്ടുള്ളത്.
എഴുത്തിനെ സ്നേഹിച്ച ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി PENS & SCROLLS എന്നറിയപ്പെടുന്ന ഒരു ഓൺലൈൻ പ്രസിദ്ധികരണശാല സിന്ധു നന്ദകുമാർ തൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു . മൂന്നുവർഷത്തിനുള്ളിൽ ആഗോളതലത്തിൽ അതിൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആ പ്രസിദ്ധികരണ ശാലയ്ക്ക് സാധിച്ചു. പുസ്തക പ്രസിദ്ധികരണ സഹായത്തിനു പുറമേ തങ്ങളുടെതായ നാല് ഓൺലൈൻ മാസികാ പതിപ്പുകളും ഈ എഴുത്തുകാരി പ്രധാന പത്രപത്രാധിപരായിരിക്കേ പ്രസിദ്ധികരണം ആരംഭിച്ചു. ഇന്നും ആ നാല് മാസികാ പതിപ്പുകളും വായനക്കാർക്ക് ഏറെ പ്രിയങ്കരമായ് തന്നെ പ്രസിദ്ധികരണം തുടർന്നു വരുന്നു.
ഇനിയും ഈ ഗ്രന്ഥകർത്താവിനെ കുറിച്ച് കൂടുതൽ അറിയാൻ സന്ദർശിക്കുക WWW.SINDHUNANDAKUMAR.COM

Book Details
Publisher: Pens & Scrolls publishing house
Number of Pages: 32
Dimensions: 5.83"x8.27"
Interior Pages: B&W
Binding: Paperback (Saddle Stitched)
Availability: In Stock (Print on Demand)
Other Books in Romance, History

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account trasnfer and Cheque/DD. Payment Option FAQs.