You can access the distribution details by navigating to My Print Books(POD) > Distribution
“വിഷയം ഗഹനമോ ലളിതമോ ആകട്ടെ ഡോ. സുകുമാറിന്റെ പ്രതിപാദ ന ശൈലി പാരായണപ്രോല്‍സാഹകമാണ്. പണ്ഡിതമ്മന്യത അതില്‍ തൊട്ടു തീണ്ടിയിട്ടില്ല. തത്വചിന്തകന്‍, കവി, കഥാകാരന്‍ എന്നീ മൂന്നു മുഖ ങ്ങള്‍ ഗ്രന്ഥകാരനില്‍ സന്ദര്‍ഭാനുസരണം ഒന്നിക്കുന്നു.”
- ഡോ. വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍, ഭാഷാശാസ്ത്രജ്ഞൻ
“സനാതനം, ബഹുസ്വരം” സമാഹാരത്തിലെ ഒരോ അദ്ധ്യായവും വാ യനക്കാര്‍ക്ക് മുഷിപ്പില്ലാതെ രസകരമായി, എന്നാൽ ചിന്തോദ്ദീപക മായി വായിക്കാനാകും. ലേഖനങ്ങള്‍ക്ക് തിലകക്കുറി എന്നതുപോലെ ചേര്‍ത്തിരിക്കുന്ന കവിതകളില്‍ സ്വന്തം രചനകളാണ് അധികവും എന്ന തും ഡോ. സുകുമാറിന്റെ പാണ്ഡിത്യത്തിനൊപ്പം കവിഭാവനയുടേയും നേര്‍ക്കാഴ്ചയാണ്.
- പി. ശ്രീകുമാര്‍, എഡിറ്റർ, ജന്മഭൂമി
“സനാതനധർമ്മസംബന്ധിയായ അനേകം ബഹുസ്വരവിഷയങ്ങൾ വിളമ്പി നിരത്തിയ ഈ ആത്മീയസദ്യ തിരുവോണസദ്യപോലെതന്നെ വായനക്കാർക്കെല്ലാം ആസ്വാദ്യകരമാവും എന്ന് എനിക്കുറപ്പുണ്ട്.”
- ഡോ. കെ.ബി.എം. നമ്പൂതിരിപ്പാട്, ഡീൻ, അമൃതവിശ്വവിദ്യാപീഠം(റിട്ട.)
അനാസക്തിയോഗത്തിലൂടെ ആത്മസാക്ഷാത്ക്കാരത്തിൽ എത്തിച്ചേ രാൻ ഇടയാക്കുന്ന മാർഗ്ഗങ്ങളാണ് ഈ ലേഖനങ്ങളിലെ മുഖ്യധാര.
- ഗോപിനാഥൻ പിള്ള, യു എസ് എ.
എല്ലാംകൊണ്ടും ആത്‌മീയപാതയിൽ സഞ്ചരിക്കുന്നവരുടെ കയ്യിൽ സുകുമാർജി വച്ചുതരുന്ന ഈ പാഥേയം ഏറെ മധുരവും ഹൃദ്യവുമത്രെ!
- ഡോ. എം എൻ നമ്പൂതിരി, ന്യൂക്ലിയർ ശാസ്ത്രജ്ഞൻ(റിട്ട.)
Currently there are no reviews available for this book.
Be the first one to write a review for the book സനാതനം, ബഹുസ്വരം - ലേഖനങ്ങൾ.