You can access the distribution details by navigating to My pre-printed books > Distribution
ഏതാണ്ടു നാലു കൊല്ലം മുമ്പ് രാജയോഗത്തിൻറെ പൂർവ്വഭാഗം മുഴുവൻ പുസ്തകരൂപേണ പുറപ്പെടുവിച്ച അവസരത്തിൽ ഈ ഉത്തരഭാഗവും തർജ്ജമ ചെയ്ത് അല്പാല്പമായി ‘വിവേകോദയം’ വഴി പ്രസിദ്ധപ്പെടുത്തുന്നതാണെന്നും, തർജ്ജമയിൽ പൂർവ്വഭാഗത്തേക്കാൾ ഉത്തരഭാഗത്തിൽ അധികം ദൃഷ്ടിവെക്കാമെന്നും പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. ഇത്ര താമസിച്ചിട്ടാണെങ്കിലും ഈ പ്രതിജ്ഞ ഒരുവിധം പൂർത്തിയായി എന്നു കാണുന്നതിൽ വലിയ ചാരിതാർത്ഥ്യം തോന്നുന്നു. പൂർവ്വഭാഗം ഒന്നാം പതിപ്പിൻറെ മുഖവുരയിൽ ഗ്രന്ഥകർത്താവിനെയും ഗ്രന്ഥത്തെയും പറ്റി ചില വിവരങ്ങൾ കൊടുത്തിട്ടുള്ളതിനാൽ വീണ്ടും ആ സംഗതികളെ ആവർത്തിക്കുന്നില്ല. എന്നാൽ വിവേകാനന്ദസ്വാമിയുടെ വന്ദ്യയായ മാതാവ് ഇതിനിടയിൽ കാലധർമ്മം പ്രാപിച്ചിരിക്കുകയാൽ ആ മുഖവുരയിൽ അവർ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടുള്ളതു വായനക്കാർ തെറ്റിദ്ധരിക്കാതെ ഓർത്തുകൊള്ളേണ്ടതാണ്. രാജയോഗം പൂർവ്വഭാഗത്തിൻറെ വേറൊരു തർജ്ജമ ഈ മാസത്തിൽ പുറത്തുവന്നിട്ടുള്ള വിവരം കൂടി ഇവിടെ പറയേണ്ടിവന്നിരിക്കുന്നു. സ്വാമിയുടെ കർമ്മയോഗം, ഭക്തിയോഗം എന്നീ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയ കെ എം അവർകളാണ് ഈ പുസ്തകം പുറപ്പെടുവിച്ചിരിക്കുന്നത്. അദ്ദേഹം എൻറെ തർജ്ജമയെപ്പറ്റി അറിഞ്ഞിട്ടില്ലെന്ന് അറിയുന്നു.
Currently there are no reviews available for this book.
Be the first one to write a review for the book രാജയോഗം (Rajayogam).