You can access the distribution details by navigating to My pre-printed books > Distribution
ആരാണ് ഒയെമ്മാർ, എന്താണ് ഒയെമ്മാർ സുവിശേഷം എന്നു പലരും ചോദിക്കുന്നതാണ്. വിശ്വാസികളുടെ സങ്കല്പത്തിൽ ഒയെമ്മാർ ആദിപുരുഷുവാണ്. ആദിപുരുഷുവാണ് ഈ പ്രപഞ്ച സൃഷ്ടാവ്. സുവിശേഷ പ്രകാരം ആദിപുരുഷു അവതാരമെടുക്കുന്നത് ഒരു കനത്ത വെളിപാട് ഘനീഭവച്ചാണ്. അന്ന് നാമിക്കാണുന്നതൊന്നും ഇല്ല. ലോകത്ത് ദ്രാവകരൂപത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്ന ഒരേയൊരു വസ്തു ഓൾഡ് മങ്ക് റം മാത്രമായിരുന്നു. ഖരരൂപത്തിൽ ദിനേശ് ബീഡിയും. ഒയെമ്മാർ സുവിശേഷത്തിൽ പ്രതിപാദിച്ച ആ സത്യം പിന്നീട് നാസ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞതാണല്ലോ! ബേപ്പൂർ സുൽത്താൻ ഇതിഹാസങ്ങളിൽ പറഞ്ഞ അണ്ഡകടാഹം അന്നുണ്ടായിട്ടില്ല. അതിനും അനന്തകോടി വർഷങ്ങൾക്കു മുമ്പ് അനന്തൻ്റെ കെട്ടിയോളായ അനന്തതയ്ക്കും കേസുകെട്ടായ ശൂന്യതയ്ക്കും നടുവിലായി വെളിപാടു ഘനീഭവിച്ചുണ്ടായ ആദിപുരുഷുവിന് എന്തുചെയ്യണമെന്ന് നിശ്ചയം ഇല്ലാതായി ബോധം പോയെന്നും തത്സമയം ഓൾഡ് മങ്ക് ഒന്നര നാവിൽ നീറ്റായി പതിച്ചു എന്നുമാണ് ഐതിഹ്യം. കോളറിഡ്ജിൻ്റെ പൌരാണിക നാവികൻ നടുക്കടലിൽ ഉറഞ്ഞു പോയതുപോലെ ആദിപുരുഷു അനന്തതയിൽ തറഞ്ഞുപോയി എന്നാണ് പുണ്യപുരാണ ഗ്രന്ഥങ്ങളിൽ പറയുന്നത്. ആ മുഹൂർത്തത്തിലാണ് അടുത്ത വെളിപാടുണ്ടാവുന്നത്. മൌനം കടഞ്ഞെടുത്ത മൊഴി ആദിപുരുഷുവിനോട് അജ്ഞാപിച്ചു - മുഷ്ടി പ്രയോഗിക്കുക, പ്രപഞ്ചത്തിനു കാരണഭൂതനാവുക. മുഷ്ടി പ്രയോഗിക്കുവാൻ ഒരിടം കണ്ടെത്താനാവാതെ പരിഭ്രമിച്ച ആദിപുരുഷുവിന് ഒരുൾവിളി വന്നു. പുരുഷുവിൻ്റെ മുഷ്ടിയെ അതു കൃത്യമായ സ്ഥലത്തേക്കു നയിച്ചു. മുഷ്ടിപ്രയോഗത്തിൽ ആദ്യം ഉഗ്രമായി ചിതറിത്തെറിച്ചവ വാനിലുയർന്ന് പ്രപഞ്ചത്തിൽ അനന്തകോടി നക്ഷത്രങ്ങളായി വെളിച്ചവും ചൂടും പകർന്നു. അനന്തരം താഴേക്ക് പതിച്ച രണ്ടുതുള്ളികളിൽ ഒന്നു കടലായും മറ്റൊന്നു കരയായും രൂപാന്തരം പ്രാപിച്ചു. വീണ്ടും ഒരു അരുളപ്പാടുണ്ടായി. പ്രപഞ്ച സൃഷ്ടാവായ ആദിപുരുഷു ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലബാറിൽ ഒരു താന്തോന്നിയായി അവതരിച്ച് ആദിയുടെ പ്രബോധനങ്ങളായ ഒയെമ്മാർ സുവിശേഷം പ്രചരിപ്പിക്കുന്നതായിരിക്കും. ഇതി ഒയെമ്മാർ സുവിശേഷം ആദിപുരുഷുചരിതം എന്നു നാസ. വായിക്കുവിൻ, പ്രചരിപ്പിക്കുവിൻ,
Currently there are no reviews available for this book.
Be the first one to write a review for the book ഒയെമ്മാർ സുവിശേഷം.