You can access the distribution details by navigating to My pre-printed books > Distribution

Add a Review

പ്രണയമഴ (eBook)

Type: e-book
Genre: Literature & Fiction, Poetry
Language: Malayalam
Price: ₹150
(Immediate Access on Full Payment)
Available Formats: PDF

Also Available As

Also Available As

Description

മഴ തന്നെയാണ് എൻ്റെ ആദ്യത്തെ പ്രണയം. ഒന്നുമറിയാത്ത പിഞ്ചു ബാലികയിൽ നിന്നും പലതും മനസ്‌സിലാക്കിയ ഇന്നത്തെ യുവതിയും തമ്മിൽ ചിന്തകളിലും ആഗ്രഹങ്ങളിലും ഏറെ അന്തരം ഉണ്ട്. എന്നാൽ അന്നും ഇന്നും ഒരുപോലെ എന്റെ ഉള്ളിൽ മായാതെ നിൽക്കുന്ന ഒരേ ഒരു പ്രണയമാണ് മഴയോടുള്ളത് . അത് കൊണ്ടാവണം ഞാൻ എഴുതിയ കവിതകളിൽ ഏറ്റവും പ്രതിപാദിച്ച വിഷയവും മഴ തന്നെ.
മഴയോളം തീവ്രമായ എന്നിൽ തട്ടി ഉള്ളിൽ തങ്ങിയ വികാരമാണ് പ്രണയം.
നൂറു പേരെ ഒരേ രീതിൽ പ്രണയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പകരം ഞാൻ പ്രണയിക്കും പുരുഷനെ നൂറു രീതിയിൽ പ്രണയിക്കാൻ ആണ് എൻ്റെ മോഹം.
പ്രണയത്തെ കുറിച്ചും മഴയെ കുറിച്ചും ഞാൻ എഴുതിയ കവിതകളിൽ നിന്നും ഒരു നുള്ളു കവിതകളുടെ സമാഹാരമാണ് "പ്രണയമഴ"-

About the Author

വളരെ ചെറുപ്പത്തിൽ തന്നെ എഴുത്തിനോട് കമ്പം തോന്നിയ സിന്ധു നന്ദകുമാറിലെ ബാലിക തൻ്റെ ചിന്താശകലങ്ങളെ കവിതകളായും കഥകളായും ഒമ്പതു വയസ്സ് മുതൽ കടലാസ്സു കഷ്ണങ്ങളിൽ പകർത്താൻ തുടങ്ങി.
ലളിതമായ ഭാഷാശൈലിയിലൂടെ വായനക്കാരൻ്റെ മനസ് കവർന്ന ഈ എഴുത്തുകാരി പിൻകാലത്തു ഇംഗ്ലീഷ് ഭാഷയിലാണ് ബിരുദധാരിയായതെങ്കിലും മാതൃഭാഷയെ മാറോടു ചേർത്ത് വയ്ക്കാൻ യാതൊരു മടിയും കാണിച്ചില്ല.
അതോടൊപ്പം തന്നെ ഭാഷയുടെ അതിർവരമ്പുകളെ ഭേദിച്ച് കൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും അവർ രചനകൾ പ്രസിദ്ധികരിച്ചു കൊണ്ടിരുന്നു. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായ് പതിനാറിലധികം പുസ്തക പ്രസിദ്ധീകരണങ്ങലാണ് ഈ എഴുത്തുകാരിയുടെ പേരിൽ ലഭ്യമായിട്ടുള്ളത്.
എഴുത്തിനെ സ്നേഹിച്ച ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി PENS & SCROLLS എന്നറിയപ്പെടുന്ന ഒരു ഓൺലൈൻ പ്രസിദ്ധികരണശാല സിന്ധു നന്ദകുമാർ തൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു . മൂന്നുവർഷത്തിനുള്ളിൽ ആഗോളതലത്തിൽ അതിൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആ പ്രസിദ്ധികരണ ശാലയ്ക്ക് സാധിച്ചു. പുസ്തക പ്രസിദ്ധികരണ സഹായത്തിനു പുറമേ തങ്ങളുടെതായ നാല് ഓൺലൈൻ മാസികാ പതിപ്പുകളും ഈ എഴുത്തുകാരി പ്രധാന പത്രപത്രാധിപരായിരിക്കേ പ്രസിദ്ധികരണം ആരംഭിച്ചു. ഇന്നും ആ നാല് മാസികാ പതിപ്പുകളും വായനക്കാർക്ക് ഏറെ പ്രിയങ്കരമായ് തന്നെ പ്രസിദ്ധികരണം തുടർന്നു വരുന്നു.
ഇനിയും ഈ ഗ്രന്ഥകർത്താവിനെ കുറിച്ച് കൂടുതൽ അറിയാൻ സന്ദർശിക്കുക www.sindhunandakumar.com

Book Details

Publisher: Pens & Scrolls publishing house
Number of Pages: 39
Availability: Available for Download (e-book)

Ratings & Reviews

പ്രണയമഴ

പ്രണയമഴ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book പ്രണയമഴ.

Other Books in Literature & Fiction, Poetry

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.