You can access the distribution details by navigating to My pre-printed books > Distribution
രാമരാവണയുദ്ധത്തിന് ശേഷം ലങ്കാധിപനായ വിഭീഷണന്‍ ശ്രീരാമചന്ദ്രനെ മുഖം കാണിക്കുകയും കാണിക്ക സമര്‍പ്പിച്ച് അനുഗ്രഹം നേടുകയും ചെയ്തു. കൂടാതെ അദ്ദേഹം വാനരേശ്വരനായ സുഗ്രീവനും കിഷ്കിന്ധയുടെ യുവരാജാവായ അംഗദനും അമൂല്യമായ രത്നങ്ങളും പവിഴങ്ങളും മുത്തുകളും പാരിതോഷികമായി നല്‍കി.
രാമായണങ്ങളിലും ശ്രീരാമന്‍റെ ജീവിതകഥ പറയുന്നിടങ്ങളിലെല്ലാം ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ യുദ്ധഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ ദൂരെയുള്ള അയോദ്ധ്യയിലേക്ക് പോകുന്ന ശ്രീരാമനോ കിഷ്കിന്ധയിലേക്ക് പോകുന്ന സുഗ്രീവനോ ഇതൊന്നും കൊണ്ടുപോകുന്നിÃ.
ഈ നിധി അവര്‍ എവിടെയോ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന അഞ്ചു ചെറുപ്പക്കാര്‍ നടത്തുന്ന യാത്രയും അവര്‍ കണ്ടെത്തുന്ന വസ്തുതകളുമാണ് ഈ കഥയില്‍ . അവരുടെ മനസ്സില്‍ ഒരു സംശയം കൂടിയുണ്ട്; പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷവും ഒരു ജനത മുഴുവന്‍ ദൈവമായി ആരാധിക്കുന്ന മഹാനായ രാജാവായിരുന്ന ശ്രീരാമചന്ദ്രന്‍ കേവലം നിധി മാത്രമായിരിക്കില്ല കരുതിവെച്ചിരിക്കുന്നത്, വേറെ എന്തോ ഒന്ന് അദേഹം കരുതിവെച്ചിട്ടുണ്ടാകണം.
Currently there are no reviews available for this book.
Be the first one to write a review for the book Ramasethu.