You can access the distribution details by navigating to My Print Books(POD) > Distribution
യാത്രകളും പ്രണയവും വിരഹവും ഇഴചേരുന്ന ഹൃദയസ്പർശിയായ ഒരു നോവൽ. ബസ് സ്റ്റാൻഡിലെ തിരക്കിനിടയിൽ ശ്രുതി എന്ന യുവതി ഒരു പഴയ പുസ്തകം വായിക്കാൻ തുടങ്ങുന്നിടത്താണ് ഈ കഥയുടെ തുടക്കം.
ശ്രാവണൻ എന്ന യുവാവിന്റെ ജീവിതയാത്രയും ആ യാത്രയിൽ അയാൾ കണ്ടുമുട്ടുന്ന ഒരു പെൺകുട്ടിയും അവർക്കിടയിലെ സൗഹൃദവും ഈ നോവലിനെ മനോഹരമാക്കുന്നു. ഒപ്പം തന്റെ കലാലയ ജീവിതത്തിലെ മായാത്ത പ്രണയത്തിന്റെ ഓർമകളും ശ്രാവണൻ പങ്കുവെക്കുന്നു. ഒരു നോവലിനുള്ളിലെ നോവലായി വിരിയുന്ന ഈ പുസ്തകം, വായനക്കാരുടെ മനസ്സിനെ സ്പർശിക്കുന്ന വികാരങ്ങളിലൂടെയും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെയും സഞ്ചരിക്കുന്നു. ഓർമകളുടെ സുഗന്ധമുള്ള, പ്രണയത്തിന്റെ ആഴമറിയുന്ന ഏതൊരു വായനക്കാരനെയും ഈ കഥ ഒട്ടും നിരാശപ്പെടുത്തില്ല.
Currently there are no reviews available for this book.
Be the first one to write a review for the book ORIDATHORU RAJAKUMARI.