ജനനം മാവേലിക്കര താലൂക്കിൽ താമരക്കുളം ചാരുംമൂട്. അച്ഛൻ കാരൂർ സാമൂവേൽ, അമ്മ റയിച്ചൽ സാമുവേൽ. പഠനം കേരളം, ന്യൂ ഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ. മലയാള മനോരമയുടെ ''ബാലരമ'' യിൽ കവിതകൾ എഴുതി, പഠിക്കുന്ന കാലത്ത് മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം, ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്തു. വിദ്യാർത്ഥിയായിരിക്കെ പോലീസിനെ വിമർശിച്ച് ''ഇരുളടഞ്ഞ താഴ്വര'' എന്ന നാടകം പഠിച്ചിരുന്ന വി.വി.എച്ച്. താമരക്കുളം സ്കൂളിൽ വാർഷികത്തിന് അവതരിപ്പിച്ച് ''ബെസ്റ്റ് ആക്ടർ'' സമ്മാനം നേടി. ആ നാടകം പോലീസുകാരെ പ്രകോപിപ്പിച്ചു. അവർ നക്സൽ ബന്ധം ആരോപിച്ചു കേസെടുത്ത് മാവേലിക്കര പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചു. പോലീസിന്റെ നോട്ടപ്പുള്ളിയായിരിക്കെ ഒളിച്ചോടി ബീഹാറിലെ റാഞ്ചിയിൽ ജേഷ്ഠന്റെയടുക്കലെത്തി. റാഞ്ചിയിൽ എയ്ഞ്ചൽ തീയറ്ററിനു വേണ്ടി നാടകങ്ങളും ഗാനങ്ങളും എഴുതി. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ്സ് ദിനപത്രത്തിൽ.
നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്രകഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര-കായിക രംഗത്ത് അൻപത് കൃതികൾ, മാധ്യമ പ്രവർത്തകൻ. ലണ്ടൻ ഒളിമ്പിക്സ് 2012 ൽ മാധ്യമം ദിനപ്രത്രത്തിന് വേണ്ടി റിപ്പോർട്ട് ചെയ്തു. 2005 ൽ ലണ്ടനിൽ നിന്ന് 'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. സ്വദേശ വിദേശ പല മാധ്യമങ്ങളുടെ പ്രതിനിധിയായി പ്രവർത്തിച്ചു. സ്വന്തം ഷോർട്ട് ഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയർമാനായും, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കൺവീനറായും ജ്വാല മാഗസിന്റെ ചീഫ് എഡിറ്ററായും ഇപ്പോൾ ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്സ് (ലിമ) പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു. മുപ്പത്തിയഞ്ച് രാജ്യങ്ങൾ സന്ദർശിച്ചു. കേരളം, ഗൾഫ്, യൂറോപ്പ്, അമേരിക്കൻ മാധ്യമങ്ങളിൽ എഴുതുന്നു.
ഭാര്യ- ഓമന തീയ്ട്ടുകുന്നേൽ, മക്കൾ - രാജീവ്, സിമ്മി, സിബിൻ.
ISBN: 9781105834356
Publisher: KP International Publication
Number of Pages: 148
Dimensions: 5.83"x8.27"
Interior Pages: B&W
Binding:
Paperback (Perfect Binding)
Availability:
In Stock (Print on Demand)