You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

കരിന്തിരി വിളക്ക് (കഥകൾ) കാരൂർ സോമൻ : Karoor Soman International

Karoor Soman
Type: Print Book
Genre: Literature & Fiction
Language: Malayalam
Price: ₹149 + shipping
Price: ₹149 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

ഉള്ളടക്കം

1 വിശുദ്ധമദ്യപാനികൾ
2 പ്രണയിക്കുന്നവരുടെ ജാതി
3 സ്വപ്നത്തിനിടയിലെ പരസ്യങ്ങൾ
4 കുറ്റാന്വേഷണം
5 പുരോഹിതൻ
6 നല്ലനടപ്പ്
7 ദാർശനിക നിലവിളികൾ
8 പത്മനാഭൻ ചിരിക്കാറില്ല
9 പാമ്പുകളി
10 പ്ലാസ്റ്റിക് മാലാഖമാർ
11 ഓം സുലൈമാനായ നമഃ

About the Author

കാരൂർ സോമൻ
ജനനം മാവേലിക്കര താലൂക്കിൽ താമരക്കുളം ചാരുംമൂട്. അച്ചൻ കാരൂർ സാമുവേൽ, അമ്മ റയിച്ചൽ സാമുവേൽ. പഠനം കേരളം, ന്യൂഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ മലയാള മനോരമയുടെ 'ബാലരമ' യിൽ കവിതകൾ എഴുതി, ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രേക്ഷേപണം ചെയ്തു. മലയാള മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി.വി.എച്ചു് സ്കൂളിൽ പോലീസിനെ വിമർശിച്ചു് 'ഇരുളടഞ്ഞ താഴ്വര' എന്ന നാടകം വാർഷിക പരിപാടിയിൽ അവതരിപ്പിച്ചു് 'ബെസ്റ്റ് ആക്ടർ' സമ്മാനം നേടി. സർട്ടിഫിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവർ നക്സൽ ബന്ധം ആരോപിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്തു മർദ്ദിച്ചു. പണ്ഡിത കവി കെ.കെ.പണിക്കർ ഇടപെട്ട് പോലീസിൽ നിന്ന് മോചിപ്പിച്ചു. പോലീസിന്റെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയിൽ സഹോദരന്റയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചൽ തീയേറ്ററിന് വേണ്ടി നാടകകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ് ദിനപത്രത്തിൽ.
നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അൻപത്തിയാറ് കൃതികൾ. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്തു. 2005 ൽ ലണ്ടനിൽ നിന്ന് മലയാളത്തിലാദ്യമായി 'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. മൂന്ന് കഥകൾ ഷോർട്ട് ഫിലിം ആയി. ഷോർട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയർമാൻ, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോൾ ലിമ വേൾഡ് ലൈബ്രറി.കോം (സാഹിത്യ ഓൺലൈൻ) ചീഫ് എഡിറ്റർ, കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കാരൂർ ഈ പേപ്പർ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങൾ സന്ദർശിച്ചു. കേരളം, ഗൾഫ്, യൂറോപ്പ് അമേരിക്കൻ മാധ്യമങ്ങളിൽ എഴുതുന്നു.

ഭാര്യ : ഓമന തീയാട്ട്കുന്നേൽ, മക്കൾ : രാജീവ്, സിമ്മി, സിബിൻ.
www.karoorsoman.net, email -karoorsoman@ yahoo.com,
Whatsapp -0044 -794057067.

Book Details

ISBN: 9781300584711
Publisher: KP International Publication
Number of Pages: 66
Dimensions: 5.83"x8.27"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

കരിന്തിരി വിളക്ക് (കഥകൾ) കാരൂർ സോമൻ : Karoor Soman International

കരിന്തിരി വിളക്ക് (കഥകൾ) കാരൂർ സോമൻ : Karoor Soman International

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book കരിന്തിരി വിളക്ക് (കഥകൾ) കാരൂർ സോമൻ : Karoor Soman International.

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.