മാത്യു നെല്ലിക്കുന്ന്
മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1943 ൽ ജനിച്ചു. വാഴക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്നും ബി.കോം ബിരുദം നേടി. കോളേജ് പഠനകാലത്ത് തന്നെ കലയിലും സാഹിത്യത്തിലും ആഭിമുഖ്യമുണ്ടായി. ബിരുദം നേടിയശേഷം ജോലി ചെയ്തു 1974 ൽ അമേരിക്കയിലെ മിച്ചിഗൺ സ്റ്റേറ്റിൽ എത്തി. പിന്നീട് അവിടെ നിന്നു തൊഴിൽ സംബന്ധമായി ന്യൂയോർക്കിലേക്ക്. ഇപ്പോൾ ടെക്സാസിൽ. ടെക്സാസിലെ ആയിരക്കണക്കായ മലയാളികളുടെ കലാസാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹ്യൂസ്റ്റണിലെ ജ്വാലാ ആർട്സിനു, കേരള റൈറ്റേഴ്സ് ഫോറത്തിനും രൂപംനൽകി 'ഫോക്കാനാ' അടക്കമുള്ള സംരംഭങ്ങളുടെ സജീവ സംഘാടകനായി. കേരള റൈറ്റേഴ്സ് ഫോറത്തിന്റെ പ്രസിഡന്റും ' ഭാഷാ കേരളം ' സാഹിത്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമാണ് ഇപ്പോൾ. തിരക്കുകൾക്കിടയിൽ തന്നെ നോവലുകളും കഥകളും രചിച്ചു. ഇപ്പോൾ ഹ്യൂസ്റ്റണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന നേർക്കാഴ്ച വീക്കിലിയുടെ പത്രാധിപസമിതി അംഗം. ഹ്യൂസ്റ്റണിൽ നടന്ന ഫോക്കാനയുടെ സാഹിത്യ കൺവീനറായിരുന്നു.
ലഭിച്ച പുരസ്കാരങ്ങൾ - ജി. സ്മാരക അവാർഡ് (1998), രജനി മാസിക അവാർഡ് (1992), പ്രവാസി സാഹിത്യ പുരസ്കാരം (2008), അമ്പാടി മാസിക പുരസ്കാരം (2017)
, ജ്വാല ജനകീയ സാംസ്കാരിക വേദി പുരസ്കാരം (2004), സംസ്കാര അവാർഡ് (2008), കേരള റൈറ്റേഴ്സ് ഫോറം അവാർഡ് (1990), കൊല്ലം ജനകീയ കവിത വേദി അവാർഡ് (2010), മലയാളി സമീക്ഷ അവാർഡ് (2017)
, കൊടും പുന്ന സ്മാരക അവാർഡ് (1996), വിദേശമലയാളി സാഹിത്യവേദി അവാർഡ് (1995), ഉണ്മ പുരസ്കാരം (2004), കേരള പാണിനി സംസ്കാര ഭാഷാഭൂഷണ അവാർഡ് (2004), ജ്വാലാ ആർട്സ് ഹുസ്റ്റൺ അവാർഡ് (1993, 1996), അക്ഷയ പുരസ്കാരം, ഫൊക്കാന അവാർഡ് ( ക്യാനഡ ), ഗ്ലോബൽ കൺവെൻഷൻ ഇന്ത്യ ന്യൂസ് അവാർഡ് (1995), ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്, മലയാളവേദി അവാർഡ് (2016), അപ്പൻതമ്പുരാൻ അവാർഡ്, കേരള ലിറ്റററി അസോസിയേഷൻ അവാർഡ്
മാത്യു നെല്ലിക്കുന്നിന്റെ കൃതികൾ
കഥാസമാഹാരങ്ങൾ
യാത്ര, അന്വേഷണം, അപരിചിതർ,തിരുപുറപ്പാട്, വെളിപ്പാട്, സാലഭഞ്ജിക, എന്നും ചിരിക്കുന്ന പൂക്കൾ, ശാന്തിതീരം, തുടി കൊട്ടിയും തമ്പുരു മീട്ടിയും സായാഹ്നത്തിലെ യാത്രക്കാർ, എന്റെ ഗൃഹാതുര സ്മരണകൾ
നോവലുകൾ
വേലിയിറക്കം, സൂര്യവെളിച്ചം, വേനൽ മഞ്ഞ്, പ്രയാണം പത്മവ്യൂഹം, ആനന്ദയാനം, '
ലേഖനസമാഹാരം
' ചായക്കോപ്പയിലെ ഭൂകമ്പങ്ങൾ'
ശിഥില ചിത്രങ്ങൾ, നിശാഗന്തികൾ പൂക്കുന്നു,
ഭാര്യ ഗ്രേസി, മക്കൾ നാദിയ, ജോർജ്ജ്
ISBN: 9781257906680
Publisher: KP International Publication
Number of Pages: 114
Dimensions: 5.83"x8.27"
Interior Pages: Full Color
Binding:
Paperback (Perfect Binding)
Availability:
In Stock (Print on Demand)