You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

കാപ്പച്ചിനോ (കഥകൾ) പൂന്തോട്ടത്ത് വിനയകുമാർ

: Poothottathu Vinayakumar
Type: Print Book
Genre: Literature & Fiction
Language: Malayalam
Price: ₹190 + shipping
Price: ₹190 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

അവതാരിക - കാരൂർ സോമൻ.
കാറ്റിലണയാത്ത കഥാപാത്രങ്ങൾ

ഓരോ കഥക്കും സൂര്യ തിളക്കമാണുള്ളത്. ഈ സമയം മനസ്സിലേക്ക് വന്നത് ഫ്രഞ്ച് സാഹിത്യകാരൻ ഹൊണോറെ ഡി. ബാൽസാക് (1799 -1850). അദ്ദേഹം ഒരു ബിസിനസ്സുകാരനായിരുന്നു. ആ തിരക്കിനിടയിലാണ് സങ്കീർണ്ണതകൾ നിറഞ്ഞ ജീവിത യാഥാർഥ്യങ്ങളെ യാതൊരു നിറഭേദങ്ങളും ചേർക്കാതെ വായനക്കാർക്ക് നൽകിയത്. അമേരിക്കയിൽ നിന്നാണ് കഥയുടെ ആരംഭമെങ്കിലും ഫ്രഞ്ച് സാഹിത്യകാരൻ മോപ്പസാങ്ങാണ് ചെറുകഥയെ ഖണ്ഡകാവ്യമായി രൂപാന്തരപ്പെടുത്തിയത്. കേരളത്തിലും മോപ്പസാങ്, ചെക്കോവ്, മാക്സിം ഗോർക്കിമാരൊക്കെ ചെറുതായി ജന്മമെടുത്തിട്ടുണ്ട്. ബാൽസാക് ഒരു ബിസിനസുകാരൻ ആയിരുന്നെങ്കിൽ ഇവിടെ പൂന്തോട്ടത്ത് വിനയകുമാർ ഗൾഫിലെ കൊടുംചൂടിലെ ജോലിത്തിരക്കിനിടയിൽ കാറ്റിലണയാത്ത തിരിപോലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഒരു കഥാകാരൻ ആർജ്ജിച്ചെടുക്കുന്ന അറിവ്, അനുഭവങ്ങൾ, പ്രപഞ്ചബോധമാണ് കഥകളെ രൂപാന്തരപ്പെടുത്തുന്നത്. ലോകപ്രശസ്ത ലിമ വേൾഡ് ലൈബ്രററിയിലടക്കം ആനുകാലികങ്ങളിൽ എഴുതുന്ന വിനയകുമാർ 'കാപ്പച്ചിനോ' എന്ന കഥാസമാഹാരത്തിലൂടെ വിത്യസ്തത നിറഞ്ഞ മാനവിക ഘടകങ്ങളെ പുറത്തെടുക്കുന്നു. ഇരുപത്തിരണ്ട് കഥകളാണ് ഇതിലുള്ളത്.
ഇതിലെ മിക്ക കഥകളും വ്യത്യസ്തങ്ങളായ പ്രമേയങ്ങളാൽ വായനക്കാരനെ തൃപ്തിപ്പെടുത്തുന്നതാണ്. ചില കഥകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. ' കാപ്പച്ചിനോ'. ബംഗളുരുവിൽ പഠിക്കുന്ന ഏതാനം പെൺകുട്ടികൾ നാട്ടിൽ അവധിക്കുവന്ന സമയം കൂട്ടുകാരി പാറുവിന്റെ വീട്ടിൽ ഉച്ച ഭക്ഷണത്തിന് ഒത്തുകൂടുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കെ പുത്തൻ പണക്കാരിയായ സൂസൻ പറഞ്ഞു. 'എടി പാറു, നിന്റെ വീട്, പറമ്പ്, സദ്യ എല്ലാം ഇഷ്ടപ്പെട്ടു. എന്നാൽ കാപ്പച്ചീനോ കിട്ടിയില്ല'. അത് കേട്ടുനിന്ന പാറുവിന്റെ അമ്മമ്മയ്ക്ക് ഈ കുട്ടി എന്താണ് ചോദിക്കുന്നതെന്ന് മനസ്സിലായില്ല. അത് പാറുവിന്റ് അമ്മമ്മയ്ക്ക് മാത്രമല്ല എന്റെ കേവലധാരണകളെയും തകിടം മറിച്ചുകൊണ്ടാണ് കഥ വികസിച്ചത്. കേരളത്തിലെ കപ്പയിനത്തിൽപെട്ട ഏതെങ്കിലും ഭക്ഷണത്തെപ്പറ്റിയല്ല അവൾ പറഞ്ഞത്. അവൾ ആവശ്യപ്പെട്ടത് കാപ്പിയാണ്. അമേരിക്കയിൽ നിന്നുള്ള പണപ്പെരുപ്പം കൂടിയപ്പോൾ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ചൂടുള്ള ഒരു കാപ്പികുടിക്കണം. പാറുവിന്റ് അമ്മമ്മ അതിനുള്ള ശ്രമങ്ങൾ നടത്തി. പശുവിനെ കറന്നു. പക്ഷെ ഏതാനം തുള്ളി പാലാണ് കിട്ടിയത്. ഇതുകൊണ്ട് എങ്ങനെ കാപ്പിയുണ്ടാക്കുമെന്ന് അമ്മമ്മ ആശങ്കപ്പെട്ടു. ഉള്ളതുകൊണ്ട് ഓണംപോലെയെന്ന ഭാവത്തിൽ കാപ്പിയിട്ടു. ആദ്യം അമ്മമ്മ തന്നെ രുചിച്ചു നോക്കി. മുഖം മ്ലാനമായി. സ്വയം വിലയിരുത്തിയത് ഇത് ''ഊളകാപ്പി''യെന്നാണ്. കുടിക്കാൻ കൊള്ളാമോ എന്നറിയില്ല. സത്യം സമർത്ഥമായി മറച്ചുപിടിച്ചുകൊണ്ട് മനസ്സില്ല മനസ്സോടെ പൊങ്ങച്ചക്കാരി സൂസന് കൊടുത്തു. അവൾ അത് രുചിച്ചു നോക്കിയിട്ട് പറഞ്ഞു. 'സൂപ്പർ കാപ്പച്ചിനോ '. അമ്മമ്മ അമ്പരപ്പോടെ സൂസനെ നോക്കി. ഇങ്ങനെ സംഭവങ്ങളെ അതി സൂഷ്മതയോടെ ഹൃദിസ്ഥമാക്കി കഥയെഴുതുന്നവർ ചുരുക്കമാണ്.
അടുത്ത കഥയാണ്. സ്വർഗ്ഗത്തിലേക്കുള്ള വഴി..ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ സ്വർഗ്ഗത്തിലേക്ക് ആത്മാവിലൂടെ സഞ്ചരിക്കാം. പട്ടാളക്കാരനായ പൗലോസും ഏലിപ്പെണ്ണുമെല്ലാം ഈ കഥയുടെ മാധുര്യത്തെ വെളിപ്പെടുത്തുന്നു. പൗലോസ് പറയുന്നു. 'മനസ്സ് കൈവിടുമ്പോൾ ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്ന അദൃശ്യ ശക്തികൾ ഉറങ്ങുന്ന വീടാണിത്'. ഇന്നത്തെ വർത്തമാനകഥകളിൽ മിക്കതിനും പ്രാണവായു കിട്ടാതെ വിങ്ങിപൊട്ടുന്നതും മരണപ്പെടുന്നതും കാണാറുണ്ട്. ഈ കഥയിൽ ജീവൻ മാത്രമല്ല മരണപ്പെട്ടാൽ ആത്മാവുമുണ്ടെന്ന് തെളിയിക്കുന്നു.
അടുത്ത കഥയാണ് സെമിത്തേരിയിലെ തണുപ്പ്...ഇതിൽ നിറഞ്ഞു നിൽക്കുന്നത് മനുഷ്യ ജീവിതത്തിന്റ സഹനങ്ങളാണ്. മുംബയ് നഗരത്തിൽ ജീവിക്കുന്ന വേദാചലം അനാഥരും നിരാലംബരുമായ മനുഷ്യരുടെ പ്രധിനിധിയായി ചോദിക്കുന്ന ചോദ്യമാണ. 'ശവക്കോട്ടയിൽ ആരാണ് കിടക്കാറുള്ളത്'. ഇങ്ങനെ മനുഷ്യമനസ്സുകളെ പിടിച്ചുണർത്തുന്ന കഥകളാണ് സഞ്ചാരി, രാമക്കൽമേട്ടിലെ കടൽക്കാറ്റ്, നിഴൽ ചിത്രങ്ങൾ തുടങ്ങിയ പല കഥകളിലുമുള്ളത്.
കഥകളെ കൂടുതൽ വികാരഭാവത്തോടെ, ശില്പഭദ്രതയോടെ,പുതുമ നിറഞ്ഞ പ്രമേയത്തിലൂടെ, കഥയുടെ ശബ്ദവും അർത്ഥവും കഥാബീജവും അനുഭുതിതലത്തിലെത്തിച്ചാൽ കഥാകാരൻ വിജയിച്ചു എന്നർത്ഥം. കവിത പരത്തി പറയലല്ല എന്നതുപോലെ കഥകൾ പരത്തി പറയാറില്ല. അത് കുറുക്കിപറയലാണ്. അതിലും വിനയകുമാർ വിജയിച്ചു. ഈ കൃതി കെ.പി.ആമസോൺ ഈ പേപ്പർ പബ്ലിക്കേഷൻ വഴി ലോകത്തിന്റ ഏത് ഭാഗത്തിരുന്നും വായിക്കാം ഒപ്പം പുസ്തകമായും വാങ്ങാം. പൂന്തോട്ടത്ത് വിനയകുമാറിന് നല്ല കഥകളെ ഇനിയും അടയാളപ്പെടുത്താനുള്ള രചനാ വൈഭവം ഈശ്വരൻ നൽകട്ടെ. നന്മകൾ നേരുന്നു.
കാരൂർ സോമൻ.

About the Author

ഇടുക്കി ജില്ലയിലെ കോമ്പയാറിൽ ജനനം.
കൊമേഴ്സിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.തുടർവിദ്യാഭ്യാസപ്രവർത്തകനും,സാമൂഹിക-സേവന പ്രവർത്തകനുമായിരുന്നു.
2004-ൽ മികച്ച തുടർവിദ്യാഭ്യാസ പ്രവർത്തകനുള്ള ദേശീയ പുരസ്ക്കാരം ഇന്ത്യൻ പ്രസിഡന്റ് Dr.എ.പി.ജെ.അബ്ദുൽ കലാമിൽ നിന്നും സ്വീകരിച്ചു.മികച്ച സാമൂഹിക പ്രവത്തകനുള്ള സംസ്ഥാന ഗവൺമെന്റ്-യുവജനക്ഷേമബോർഡിൻറെ യൂത്ത്അവാർഡ്,കേന്ദ്രഗവൺമെന്റ്-നെഹ്റുയുവകേന്ദ്ര ജില്ലായൂത്ത്അവാർഡ്,എം ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് ഇടുക്കി റീജിയൻ ഔട്ട്സ്റ്റാന്റിംഗ് യങ്പേഴ്സൺ അവാർഡ് തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
മോട്ടിവേഷണൽ ട്രെയിനർ ആണ്. ആനുകാലികങ്ങളിലും ആകാശവാണിയിലുമായി നൂറിലധികം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദേശത്തു ജോലി ചെയ്യുന്നു. ആദ്യ കഥാ സമാഹാരം -ഒറ്റവഴിയിലെ വീട്.
ഭാര്യ : പ്രതിഭ
മക്കൾ : വിശാൽ വി കൃഷ്ണ, വിസ്മയ വി കൃഷ്ണ
വിലാസം:-
അമ്മഞ്ചേരിപ്പടി,
കല്ലാർ പി.ഓ ,
താന്നിമൂട്,
ഇടുക്കി ജില്ല-685552.
Mob:00974-66481916
Whatsapp:00974 66481916
Email:vinayakumarc17@gmail.com

Book Details

ISBN: 9781304602565
Publisher: KP International Publication
Number of Pages: 136
Dimensions: 5.83"x8.27"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

കാപ്പച്ചിനോ (കഥകൾ)  പൂന്തോട്ടത്ത് വിനയകുമാർ

കാപ്പച്ചിനോ (കഥകൾ) പൂന്തോട്ടത്ത് വിനയകുമാർ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book കാപ്പച്ചിനോ (കഥകൾ) പൂന്തോട്ടത്ത് വിനയകുമാർ.

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.