You can access the distribution details by navigating to My Print Books(POD) > Distribution
നമുക്കെല്ലാവർക്കുമൊപ്പം അവരുണ്ട് - പ്രശ്നങ്ങൾ. ചില ദിവസങ്ങളിൽ, നമ്മൾ പ്രശ്നങ്ങളുടെ ഒരു ചതുപ്പുനിലത്തിലൂടെ സഞ്ചരിക്കുന്നതായി തോന്നും. വലുത്, ചെറുത്, ശല്യപ്പെടുത്തുന്നവ, ആശയക്കുഴപ്പമു
ണ്ടാക്കുന്നവ എന്നിങ്ങനെ പലവിധ പ്രശ്നങ്ങളുടെ ഒരു കോട്ടയിൽ അകപ്പെട്ടപോ ലെയാണ് നമ്മൾ ജീവിക്കുന്നത്.
ഉദാഹരണത്തിന് ഈ പ്രശ്നങ്ങൾ നമ്മുടെ വഴി തടയുന്ന ഭീകരന്മാരായ രാക്ഷസന്മാർ ആണെന്ന് സങ്കൽപ്പിക്കുക. എന്നാൽ ആ രാക്ഷസന്മാരുടെ വലിപ്പത്തിൽ വ്യത്യാസം വരുത്താൻ ഒരുവഴിയുണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാലോ?
പക്ഷേ മാന്ത്രിക വിദ്യയിലൂടെ പ്രശ്നങ്ങൾ അപ്രത്യക്ഷമാക്കുന്നതിനെക്കുറി ച്ചല്ല പറയുന്നത്. അതിനേക്കാൾ ശക്തമായ ഒന്നിനെക്കുറിച്ചാണ്: ‘നിങ്ങളുടെ മനസ്സ് വിശാലമാക്കുക.’
മനസ്സ് ഒരു ചെറിയ മുറിയാണെങ്കിൽ, നിങ്ങളുടെ പ്രശ്നങ്ങൾ വലുതായി തോന്നും. എന്നാൽ അതേ മനസ്സിനെ ഒരു വിശാലമായ പ്രപഞ്ചമായി സങ്കൽപ്പിച്ചാൽ, മുന്നിലുള്ള പ്രശ്നങ്ങൾ വളരെ ചെറുതായിത്തീരുന്ന കാഴ്ച കാണാം.
നിങ്ങളുടെ ജീവിതത്തെയും നിങ്ങളുടെ വെല്ലുവിളികളെയും ഒരു പുതിയ വെളിച്ചത്തി ൽ കാണാൻ കഴിയുന്ന വിധത്തിൽ മനസ്സിനെ എങ്ങനെ വലുതാക്കാമെന്നുള്ള രഹസ്യമാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.
- യൂണിവേഴ്സൽ ബുക്സ്
Currently there are no reviews available for this book.
Be the first one to write a review for the book NINGALUDE MANAS VISHAALAMAAKKUKA.