ജീവിത വിശാലതയിൽനിന്നും ലഭ്യമാകുന്ന മധുരവും , തിക്തവും , അതിലോലവുമായ അനുഭവങ്ങളെ ഉൾകാഴ്ചയുടെ നാദവർണ്ണലയങ്ങളിൽ ചാലിച്ചു വിരുന്നൊരുക്കിയിരിക്കുകയാണ് 40 കവിതകളുടെ ഈ സമാഹാരത്തിൽ .പൊള്ളിക്കുകയും , കുളിരണിയിക്കുകയും , ബോദ്ധ്യങ്ങളിലേക്കു ഉണർത്തുകയും ചെയ്യുന്ന പ്രതിരോധത്തിന്റെയും , അതിജീവനത്തിന്റെയും അലയൊലികളാണിതിലെ കവിതകളൊക്കെയും . തികച്ചും കാഴ്ചയുടെ ആഴത്തിലെ പ്രവചനസ്വരങ്ങൾ
ആത്മഗീതം റിവ്യൂ ( കവിത )
സിദ്ധാർഥ്ൻ പുന്നക്കൽ എഴുതിയ 40 കവിതകളുടെ സമാഹാരം ഞാൻ വായിച്ചാസ്വധിച്ചു. ഇതിലെ ഓരോ കവിതയും ഒന്നിനൊന്നു മെച്ചമാണ്. അച്ഛൻ വരുന്നു,കശ്മീരിൽ നിന്ന്, എന്ന കവിത വായിച് എന്റെ കണ്ണ് നനഞ്ഞു. ഓരോരുത്തരും തീർച്ചയായും വായിച്ചിരിക്കേണ്ടതാണ് എല്ലാ കവിതകളും. സോദരി, നമ്മൾ, ആത്മഗീതം, യുവാക്കൾ എല്ലാം മനോഹരമാണ്. ഞാൻ മുടക്കിയ പണത്തിന്റെ മൂല്യത്തെക്കാൾ എത്രയോ പതിന്മടങ്ങാൻ ഈ പുസ്തകത്തിൽ നിന്ന് എനിക്ക് ലഭിച്ച അനുഭവ സമ്പത്ത്.
Deepthi P J
Valapad