You can access the distribution details by navigating to My Print Books(POD) > Distribution
ദൈനംദിന ചെലവുകളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സാമ്പത്തിക ഉപാധികൾ സുഗമമായ ജീവിതത്തിനു ആവശ്യമാണ്. യൂപിഐ, ഡെബിറ്റ് കാർഡ് എന്നീ പ്രീപെയ്ഡ് സാദ്ധ്യതകൾ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാനാവൂ. പാചകവാതകം, വൈദ്യുതി, വെള്ളം, ഇൻഷുറൻസ്, വിദ്യാഭ്യാസ ചിലവുകൾ, വാടക എന്നിവയുടെ അടവുകൾ മുടങ്ങിയാൽ ജീവിതം സ്തംഭിക്കുന്ന അവസ്ഥയിൽ എത്തിച്ചേരും. പണം കടമായി കിട്ടാനുള്ള സാമ്പത്തിക ഉപാധിയാണ് ക്രെഡിറ്റ് കാർഡ്. അപ്രതീക്ഷിതമായി വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ സമർത്ഥമായി നേരിടാൻ ക്രെഡിറ്റ് കാർഡ് മതിയാവും. പണം കൈയിൽ ഇല്ലാത്തപ്പോഴും ദൈനംദിന ചിലവുകൾ തടസ്സമില്ലാതെ നടത്താൻ സഹായിക്കുമെന്നതാണ് ക്രെഡിറ്റ് കാർഡിന്റെ പ്രധാന മെച്ചം. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ധനവിനിമയം നടത്തുമ്പോൾ ധാരാളം ഇളവുകളും, സൗജന്യങ്ങളും ലഭിക്കും. സാമ്പത്തിക അടിയന്തിരാവസ്ഥയുള്ള സമയങ്ങളിൽ ക്രെഡിറ്റ് കാർഡ് വളരെ ഉപകാരപ്പെടും. സമർത്ഥമായി ഉപയോഗിച്ചാൽ സാമ്പത്തിക ലാഭം നേടിത്തരും ക്രെഡിറ്റ് കാർഡ്.
വിവിധയിനം ക്രെഡിറ്റ് കാർഡുകൾ, അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കേണ്ട വിധം, അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഉപയോഗിക്കേണ്ട വിധം, പ്രയോജനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിവരിക്കുന്നു.
Currently there are no reviews available for this book.
Be the first one to write a review for the book ക്രെഡിറ്റ് കാർഡ്: ഉപയോഗവും ഉപകാരങ്ങളും [Credit Card: Uses and Benefits].