You can access the distribution details by navigating to My Print Books(POD) > Distribution
“സ്വര്ഗത്തില് വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്ക്കടിയില് ചന്ദ്രന്. ശിരസില് പന്ത്രണ്ട് നക്ഷത്രങ്ങള് കൊണ്ടുള്ള ഒരു കിരീടം. അവള് ഗര്ഭിണിയായിരുന്നു. പ്രസവവേദനയാല് അവള് നിലവിളിച്ചു. അപ്പോള് അഗ്നിമയനായ ഒരുഗ്ര സര്പ്പം വാപിളര്ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…”
സെക്യുലറിസത്തില് ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള് വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്ക്കില് ആന്റണ് സന്റോര് ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില് സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ എന്ന് വിലയിരുത്തുകയാണ് ഈ ക്രൈം ത്രില്ലര് നോവലില്.
അന്നു രാത്രി രണ്ട് കൊലപാതകങ്ങളാണോ താവന്നൂര് മഠത്തില് നടന്നത്? പക്ഷേ സിസ്റ്റര് അനിതയുടെ ദുരൂഹമരണം മാത്രമാണ് പുറംലോകം അറിഞ്ഞത്. ഫാദര് സ്റ്റീഫന് നെടുങ്കണ്ടത്തിന്റെ മരണം എന്തുകൊണ്ട് രഹസ്യമാക്കി വച്ചു? ആധാര് നമ്പരും സാത്താന്റെ നമ്പറായ 666 ഉം തമ്മില് എന്താണ് ബന്ധം? എംഎല്എ ജേജേയ്ക്ക് ഈ കൊലപാതകത്തിലെ പങ്ക് എന്ത്? നിഗൂഢമായ ചോദ്യങ്ങള്ക്ക് ഉത്തരം തേടുകയാണ് അസിസ്റ്റന്റ് കമ്മീഷണര് ഓഫ് പോലീസ് രവീന്ദ്രന്.
Currently there are no reviews available for this book.
Be the first one to write a review for the book Double Murder Malayalam crime thriller novel.