You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

ലാപ്‌ടോപ്പ് കമ്പ്യൂട്ടർ

തിരഞ്ഞെടുപ്പ് , പരിപാലനം, സുരക്ഷ
ഡോ. വിമൽ കുമാർ വി.
Type: Print Book
Genre: Computers & Internet
Language: Malayalam
Price: ₹399 + shipping
Price: ₹399 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണലുകൾ വരെ എല്ലാ മേഖലയിലും ലാപ്‌ടോപ്പുകൾ ഉപയോഗിച്ച് വരുന്നു. ഈ പുസ്തകം ലാപ്ടോപ്പ് കമ്പ്യൂട്ടറിന്റെ ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ലാപ്ടോപ്പ് സാങ്കേതിക വിദ്യ, തിരഞ്ഞെടുപ്പ്, പരിപാലനം എന്നിങ്ങനെയുള്ള എല്ലാ അടിസ്ഥാന കാര്യങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലാപ്ടോപ്പുകൾ എന്താണെന്നും, അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മുതൽ ലാപ്ടോപ്പ് ഉപയോഗിക്കാനുള്ള അടിസ്ഥാന കാര്യങ്ങളും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ലാപ്ടോപ്പിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനങ്ങളും, ലാപ്‌ടോപ്പുകൾ തിരഞ്ഞെടുക്കുന്നതിനും, വാങ്ങുന്നതിനുമുള്ള നുറുങ്ങുകളും, നിങ്ങളുടെ ലാപ്‌ടോപ്പ് നല്ല നിലയിൽ നിലനിർത്തുന്നതിനുള്ള പരിപാലന നടപടികളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലാപ്‌ടോപ്പ് ഉപയോഗിക്കാൻ തുടങ്ങുന്നവർക്കും, വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

About the Author

ഡോ. വിമൽ കുമാർ വി.
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ലൈബ്രറി പ്രൊഫഷണൽ ആയി പ്രവർത്തിച്ചു വരുന്നു. വൈജ്ഞാനിക ആശയവിനിമയം (Scholarly communication), ഓപ്പൺ ആക്സസ് (Open Access), സ്വതന്ത്ര സോഫ്റ്റ്‌വെയർ (Free Software) എന്നിവയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിൽ തല്പരനാണ്. വിവിധവിഷയങ്ങൾ പ്രതിപാദിക്കുന്ന ഏതാനും ബ്ലോഗുകൾ എഴുതുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണത്തിലും സജീവമാണ്. ലൈബ്രറി കമ്പ്യൂട്ടർവൽക്കരണത്തിനു ഉപയോഗിക്കുന്ന കോഹ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദവും, കേരള സർവകലാശാലയിൽ നിന്ന് ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമ, യുജിസി നെറ്റ് നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഗവേഷണബിരുദം പൂർത്തിയാക്കി. വിവിധ പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം അന്താരാഷ്ട്ര-ദേശീയ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളിയാണ് സ്വദേശം.

വെബ് സൈറ്റ് മേൽവിലാസം: http://vimalkumar.info

Book Details

ISBN: 9788196814212
Publisher: Book Forge
Number of Pages: 148
Dimensions: 5.5"x8.5"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

ലാപ്‌ടോപ്പ് കമ്പ്യൂട്ടർ

ലാപ്‌ടോപ്പ് കമ്പ്യൂട്ടർ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book ലാപ്‌ടോപ്പ് കമ്പ്യൂട്ടർ.

Other Books in Computers & Internet

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.