You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

മുക്തഹാരം: എ.വി.പി. ഭട്ടതിരി സ്മരണാഞ്ജലി

പൊത്തോപ്പുറം കേശവൻ ജയന്തൻ (എഡിറ്റർ)
Type: Print Book
Genre: Biographies & Memoirs
Language: Malayalam
Price: ₹284 + shipping
Price: ₹284 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

കുട്ടമ്പേരൂർ കാക്കനാട്ടു (മണ്ണടി താഴത്തു) മഠത്തിൽ എ.വി.പി. ഭട്ടതിരിയെപ്പറ്റിയുള്ള, ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും, സഹപ്രവർത്തകരുടേയും ഓർമ്മകൾ. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാൻ സ്വന്തം ജാതകം മാറ്റി കുറിപ്പിച്ച, 'വിഷം വാങ്ങാൻ പോലും കാശില്ലാത്ത' അവസ്ഥയിൽ അഞ്ചു പെൺമക്കളെ മാന്യമായ രീതിയിൽ വിവാഹം കഴിപ്പിച്ചയച്ച, ഭാര്യാപിതാവിൻറെ ശരീരം സംസ്കരിക്കാൻ ആറടി മണ്ണിനു വേണ്ടി നെട്ടോട്ടമോടിയ, മരണം മുന്നിൽ കണ്ട്, 'കൈയ്യു താഴേക്കു വലിക്കുമ്പോൾ വിട്ടേക്കണം' എന്നു തൻറെ കൈയ്യിൽ പിടിച്ചുകൊണ്ടിരുന്ന പത്നിയോടു പറഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിഷ്ണുപദം പ്രാപിച്ച, മഹാത്മാവിൻറെ കഥ.

About the Author

1954-ൽ ജനനം. പിതാവ്: അന്തരിച്ച കേശവൻ നമ്പൂതിരി. മാതാവ്: അന്തരിച്ച ശ്രീദേവി അന്തർജ്ജനം. ഇംഗ്ളീഷിലും മാസ്സ് കമ്മ്യൂണിക്കേഷനിലും എം.എ. നേടിയിട്ടുണ്ട്. എട്ടു മാസികകളുടെ പത്രാധിപർ/ സഹപത്രാധിപർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സേജ് പബ്ലിക്കേഷൻസ്, NCAER, നിയോഗി ബുക്ക്സ്, എന്നീ സ്ഥാപന-ങ്ങളിൽ എഡിറ്റർ ആയിരുന്നു. കൂടാതെ സ്വതന്ത്രമായി ഇരുപതിലേറെ ഗ്രന്ഥങ്ങളും അനേകം ഗവേഷണ പ്രബന്ധങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. മുന്നൂറിൽ കൂടുതൽ ഗ്രന്ഥങ്ങൾക്ക് സൂചിക (index) തയ്യാറാക്കിയിട്ടുണ്ട്. ഓം പ്രകാശ് കേജരിവാൾ എഴുതിയ “ഐഡ സ്‌കഡർ” എന്ന ജീവചരിത്രഗ്രന്ഥം ഇംഗ്ളീഷിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. 1981-ൽ ഇത് കുങ്കുമം വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. കൂടാതെ ഭാരത സർക്കാരിൻറെ പ്രസിദ്ധീകരണ വിഭാഗത്തിനു വേണ്ടി ആറു ഗ്രന്ഥങ്ങൾ ഇംഗ്ളീഷിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി-യിട്ടുണ്ട്. ഇംഗ്ളീഷിലും മലയാളത്തിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോൾ ഊർജ്ജ, വിഭവശേഷി സ്ഥാപന പൂർവ്വ ജീവനക്കാരുടെ സംഘടനയുടെ (TERI Alumni Association) എഡിറ്റോറിയൽ ബോർഡിൽ അംഗമാണ്.

2021-ൽ പ്രസിദ്ധീകരിക്കുന്ന മറ്റു ഗ്രന്ഥങ്ങൾ:
(1) ഐഡ സ്‌കഡർ (വിവർത്തനം); (2) ധന്വന്തരീക്ഷേത്രം: ശ്രീധരീയത്തിൽ രണ്ടാഴ്ച്ച

Book Details

Publisher: പൊത്തോപ്പുറം കേശവൻ ജയന്തൻ
Number of Pages: 232
Dimensions: 5.51"x8.51"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

മുക്തഹാരം: എ.വി.പി. ഭട്ടതിരി സ്മരണാഞ്ജലി

മുക്തഹാരം: എ.വി.പി. ഭട്ടതിരി സ്മരണാഞ്ജലി

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book മുക്തഹാരം: എ.വി.പി. ഭട്ടതിരി സ്മരണാഞ്ജലി.

Other Books in Biographies & Memoirs

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.