You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

മുക്തഹാരം: എ.വി.പി. ഭട്ടതിരി സ്മരണാഞ്ജലി

പൊത്തോപ്പുറം കേശവൻ ജയന്തൻ (എഡിറ്റർ)
Type: Print Book
Genre: Biographies & Memoirs
Language: Malayalam
Price: ₹284 + shipping
This book ships within India only.
Price: ₹284 + shipping
Due to enhanced Covid-19 safety measures, the current processing time is 5-7 business days.
Shipping Time Extra

Description

അന്തരിച്ച കുട്ടമ്പേരൂർ കാക്കനാട്ടു മഠത്തിൽ എ.വി.പി. ഭട്ടതിരിയെപ്പറ്റിയുള്ള ഓർമ്മകൾ അദ്ദേഹത്തിൻറെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കു വയ്ക്കുന്നു. അദ്ദേഹത്തിൻറെ കുട്ടിക്കാലത്തെ കുസൃതികളും ഒളിച്ചോടി പട്ടാളത്തിൽ ചേർന്നതും ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ വേണ്ടി ജാതകം മാറ്റി കുറിപ്പിച്ചതും 'വിഷം വാങ്ങാൻ പോലും കാശില്ലാത്ത' അവസ്ഥയിൽ അഞ്ചു പെൺകുട്ടികളെ മാന്യമായ രീതിയിൽ വിവാഹം കഴിപ്പിച്ചയച്ചതും, ഭാര്യാപിതാവിൻറെ മൃതശരീരം സംസ്കരിക്കാൻ ആറടി മണ്ണിനു വേണ്ടി നെട്ടോട്ടമോടിയതും, അങ്ങനെ പലതും അനുഭവസ്ഥരുടെ വാക്കുകളിൽക്കൂടി വായിക്കാം.

മരിക്കുന്നതിൻറെ തലേന്ന്, 'എന്നെ കൊണ്ടുപോകാൻ മണ്ണടി ഭഗവതി വന്നു' എന്നു പറഞ്ഞു ആശുപത്രിയിൽ നിന്നു നിർബ്ബന്ധിച്ചു വിടുതൽ വാങ്ങി. മരണം മുന്നിൽ കണ്ട്, 'കൈയ്യു താഴേക്കു വലിക്കുമ്പോൾ നീ വിട്ടേക്കണം' എന്നു തൻറെ കൈയ്യിൽ പിടിച്ചുകൊണ്ടിരുന്ന പത്നിയോടു പറഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിൽ വിഷ്ണുപദം പ്രാപിക്കുകയും ചെയ്ത മഹാത്മാവിൻറെ കഥ ഇതിൽ വായിക്കാം.

About the Author

ഇംഗ്ളീഷിലും മാസ്സ് കമ്മ്യൂണിക്കേഷനിലും എം.എ. ബിരുദങ്ങൾ നേടിയിട്ടുണ്ട്. എട്ടു മാസികകളുടെ പത്രാധിപരോ സഹ-പത്രാധിപരോ ആയി പ്രവർത്തിച്ചിട്ടുണ്ട്. സേജ് പബ്ലിക്കേഷൻസ്, NCAER, നിയോഗി ബുക്ക്സ്, എന്നീ സ്ഥാപനങ്ങളിൽ എഡിറ്റർ ആയി ജോലി ചെയ്തിട്ടുണ്ട്. കൂടാതെ സ്വതന്ത്രമായി ഇരുപതിലേറെ ഗ്രന്ഥങ്ങളും അനേകം ഗവേഷണ പ്രബന്ധങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. മുന്നൂറിൽ കൂടുതൽ ഗ്രന്ഥങ്ങൾക്ക് സൂചിക (index) തയ്യാറാക്കിയിട്ടുണ്ട്. ഓം പ്രകാശ് കേജരിവാൾ എഴുതിയ “ഐഡ സ്‌കഡ്ഡർ” എന്ന ജീവചരിത്രഗ്രന്ഥം ഇംഗ്ളീഷിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. 1981-ൽ ഇത് കുങ്കുമം വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. കൂടാതെ ഭാരത സർക്കാരിൻറെ പ്രസിദ്ധീകരണ വിഭാഗത്തിനു വേണ്ടി ആറു ഗ്രന്ഥങ്ങളും ഒരു ലഘുലേഖയും ഇംഗ്ളീഷിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ളീഷിലും മലയാളത്തിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോൾ ഊർജ്ജ, വിഭവശേഷി സ്ഥാപന പൂർവ്വ ജീവനക്കാരുടെ സംഘടനയുടെ (TERI Alumni Associatin) എഡിറ്റോറിയൽ ബോർഡിൽ അംഗമാണ്.

Book Details

Publisher: പൊത്തോപ്പുറം കേശവൻ ജയന്തൻ
Number of Pages: 232
Dimensions: 5.51"x8.51"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

മുക്തഹാരം: എ.വി.പി. ഭട്ടതിരി സ്മരണാഞ്ജലി

മുക്തഹാരം: എ.വി.പി. ഭട്ടതിരി സ്മരണാഞ്ജലി

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book മുക്തഹാരം: എ.വി.പി. ഭട്ടതിരി സ്മരണാഞ്ജലി.

Other Books in Biographies & Memoirs

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.