You can access the distribution details by navigating to My Print Books(POD) > Distribution
ഉബുണ്ടു ലിനക്സിനെക്കുറിച്ചു അറിയുവാനും, പഠിക്കുവാനും ആഗ്രഹിക്കുന്നവർക്കുള്ള ഒരു സഹായ ഗ്രൻഥമാണ് ‘ഉബുണ്ടു ലിനക്സ് പഠിക്കാം’. ഏറ്റവും പുതിയ ഉബുണ്ടു (Ubuntu) 20.04 LTS അടിസ്ഥാനമാക്കിയാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. ഉബുണ്ടു ലിനക്സ് ഉപയോഗിക്കുന്ന വിധം വ്യക്തമായ വിശദീകരണങ്ങളോടെ പ്രതിപാദിച്ചിരിക്കുന്നു. ഉബുണ്ടു ലിനക്സ് പ്രവർത്തിപ്പിക്കുന്നതിനായി നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഘട്ടങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയങ്ങൾ ഇവയാണ്:
ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ചരിത്രം.
ഉബുണ്ടു ലിനക്സിന്റെ ആവിർഭാവം.
ഉബുണ്ടു പതിപ്പുകളെ പരിചയപ്പെടുത്തൽ.
ഉബുണ്ടു ഇൻസ്റ്റലേഷൻ.
ഉബുണ്ടു ഡെസ്ക്ടോപ്പ്.
ലിനക്സ് കമാൻഡുകൾ.
വിവിധ ആവശ്യങ്ങൾക്കുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തൽ.
മലയാള ഭാഷ ഉബുണ്ടു ലിനക്സിൽ ഉപയോഗിക്കുന്ന വിധം.
സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെ മാറ്റങ്ങൾ അറിയാനുള്ള മാർഗ്ഗങ്ങൾ.
മികച്ച സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു ലിനക്സിനെ അടുത്തറിയാൻ മലയാളത്തിലുള്ള ഈ പഠന സഹായി ഉപകരിക്കും.
Currently there are no reviews available for this book.
Be the first one to write a review for the book ഉബുണ്ടു ലിനക്സ് പഠിക്കാം (Learn Ubuntu Linux).