You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

ഉബുണ്ടു ലിനക്‌സ് പഠിക്കാം (Learn Ubuntu Linux)

Vimal Kumar V.
Type: Print Book
Genre: Computers & Internet
Language: Malayalam
Price: ₹300 + shipping
Price: ₹300 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

ഉബുണ്ടു ലിനക്സിനെക്കുറിച്ചു അറിയുവാനും, പഠിക്കുവാനും ആഗ്രഹിക്കുന്നവർക്കുള്ള ഒരു സഹായ ഗ്രൻഥമാണ് ‘ഉബുണ്ടു ലിനക്സ് പഠിക്കാം’. ഏറ്റവും പുതിയ ഉബുണ്ടു (Ubuntu) 20.04 LTS അടിസ്ഥാനമാക്കിയാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. ഉബുണ്ടു ലിനക്സ് ഉപയോഗിക്കുന്ന വിധം വ്യക്തമായ വിശദീകരണങ്ങളോടെ പ്രതിപാദിച്ചിരിക്കുന്നു. ഉബുണ്ടു ലിനക്സ് പ്രവർത്തിപ്പിക്കുന്നതിനായി നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഘട്ടങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയങ്ങൾ ഇവയാണ്:

ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ചരിത്രം.
ഉബുണ്ടു ലിനക്സിന്റെ ആവിർഭാവം.
ഉബുണ്ടു പതിപ്പുകളെ പരിചയപ്പെടുത്തൽ.
ഉബുണ്ടു ഇൻസ്റ്റലേഷൻ.
ഉബുണ്ടു ഡെസ്ക്ടോപ്പ്.
ലിനക്സ് കമാൻഡുകൾ.
വിവിധ ആവശ്യങ്ങൾക്കുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തൽ.
മലയാള ഭാഷ ഉബുണ്ടു ലിനക്സിൽ ഉപയോഗിക്കുന്ന വിധം.
സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തെ മാറ്റങ്ങൾ അറിയാനുള്ള മാർഗ്ഗങ്ങൾ.

മികച്ച സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു ലിനക്സിനെ അടുത്തറിയാൻ മലയാളത്തിലുള്ള ഈ പഠന സഹായി ഉപകരിക്കും.

About the Author

വിമൽ കുമാർ വി. (Vimal Kumar V)
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ലൈബ്രറി പ്രൊഫഷണൽ ആയി പ്രവർത്തിച്ചു വരുന്നു. വിവര സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിൽ തല്പരനാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഏതാനും ബ്ലോഗുകൾ എഴുതുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണത്തിലും സജീവമാണ്. ലൈബ്രറി കമ്പ്യൂട്ടർവൽക്കരണത്തിനു ഉപയോഗിക്കുന്ന കോഹ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. കോഹ സോഫ്റ്റ്‌വെയർ പദ്ധതിയിൽ ലൈവ് ഡിവിഡി മാനേജർ എന്ന ചുമതല വഹിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം, കേരള സർവകലാശാലയിൽ നിന്ന് ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ പിജി ഡിപ്ലോമ, യുജിസി നെറ്റ് നേടിയിട്ടുണ്ട്. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഗവേഷണ ബിരുദം പൂർത്തിയാക്കി. വിവിധ പ്രസിദ്ധീകരണങ്ങളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധിയായ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം അന്താരാഷ്ട്ര-ദേശീയ സമ്മേളനങ്ങളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധിയായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം, An introduction to Ubuntu Linux എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Book Details

ISBN: 9789354069468
Number of Pages: 104
Dimensions: 7"x9"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

ഉബുണ്ടു ലിനക്‌സ് പഠിക്കാം (Learn Ubuntu Linux)

ഉബുണ്ടു ലിനക്‌സ് പഠിക്കാം (Learn Ubuntu Linux)

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book ഉബുണ്ടു ലിനക്‌സ് പഠിക്കാം (Learn Ubuntu Linux).

Other Books in Computers & Internet

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.