You can access the distribution details by navigating to My Print Books(POD) > Distribution
പുസ്‌തകം എഴുതി പ്രസിദ്ധീകരിച്ചു കാണുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. സാഹിത്യം, വിദ്യാഭ്യാസം, ഗവേഷണം, കല തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുസ്‌തക പ്രസിദ്ധീകരണം പ്രാധാന്യമുള്ളതാണ്. പുസ്‌തകം സ്വയം പ്രസിദ്ധീകരിക്കുക എന്നത് അനായാസമായി ചെയ്യാവുന്ന ഒരു പ്രക്രിയ ആയി മാറിയിരിക്കുന്നു. ‘പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം’ എന്ന സഹായ ഗ്രൻഥം ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. പുസ്‌തകം സ്വയം പ്രസിദ്ധീകരിക്കരണത്തിനുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ വ്യക്തമായ വിശദീകരണത്തോടെ നൽകുന്നു. ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്ന കാര്യങ്ങൾ:
പുസ്‌തക പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ.
എന്താണ് സെൽഫ് പബ്ലിഷിംഗ്.
പകർപ്പവകാശ നിയമം.
പകർപ്പുപേക്ഷ.
പുസ്‌തകത്തിന്റെ കയ്യെഴുത്തു പ്രതി തയ്യാറേക്കേണ്ട വിധം.
പുസ്‌തകം പ്രസിദ്ധീകരണത്തിന് തയ്യാറാക്കേണ്ട പ്രക്രിയകൾ.
പുസ്‌തകത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണം.
പണച്ചിലവില്ലാതെയുള്ള പുസ്‌തക പ്രസിദ്ധീകരണ മാർഗങ്ങൾ.
പുസ്‌തകത്തിന്റെ പ്രചാരണ രീതികൾ.
പുസ്‌തക പ്രസിദ്ധീകരണം വഴി വരുമാനം ഉണ്ടാക്കാനുള്ള മാർഗങ്ങൾ.
രചന നടത്തി സ്വയം പ്രസിദ്ധീകരിക്കാൻ ആഗ്രഹമുള്ളവർക്കു പ്രചോദനം നൽകുന്ന രീതിയിലാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. Creative Commons Attribution-NonCommercial-ShareAlike 4.0 International അനുമതിപത്രം ഉപയോഗിച്ചാണ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Currently there are no reviews available for this book.
Be the first one to write a review for the book പുസ്‌തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം.