You can access the distribution details by navigating to My Print Books(POD) > Distribution
ഒരു സ്വിച്ച് അമർത്തുമ്പോൾ തെളിയുന്ന വെളിച്ചത്തിന് പിന്നിൽ എന്തെല്ലാമുണ്ട്? ദൂരെയുള്ള പവർ സ്റ്റേഷനുകൾ, രാപകൽ കറങ്ങുന്ന ജനറേറ്ററുകൾ, നൂറുകണക്കിന് കിലോമീറ്റർ നീളുന്ന ട്രാൻസ്മിഷൻ ലൈനുകൾ — അവയ്ക്കെല്ലാം പിന്നിൽ, ആരും കാണാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യരും.
താപവൈദ്യുത നിലയത്തിൽ മൂന്നു പതിറ്റാണ്ടോളം പ്രവർത്തിച്ച ഒരു എൻജിനീയർ, കൽക്കരി എങ്ങനെ കറന്റായി മാറുന്നു എന്നത് മുതൽ ഒരു യൂണിറ്റ് ട്രിപ്പായാൽ എന്തു സംഭവിക്കുന്നു എന്നത് വരെ, വൈദ്യുതി ഉൽപ്പാദനത്തിന്റെ ലോകം സാധാരണ വായനക്കാർക്കും വിദ്യാർത്ഥികൾക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ പരിചയപ്പെടുത്തുന്നു. ഒപ്പം, വീടുകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും അകന്ന്, സമയത്തിനപ്പുറം ജോലി ചെയ്യുന്ന വൈദ്യുതി ജീവനക്കാരുടെ ജീവിതവും സമർപ്പണവും വെല്ലുവിളികളും ഈ പുസ്തകം വായനക്കാരുടെ മുന്നിലെത്തിക്കുന്നു.
സുരക്ഷ, ഊർജ്ജസംരക്ഷണം, നാളെയുടെ വൈദ്യുതി, കേരളത്തിലെ വൈദ്യുതി മേഖലയുടെ ഭാവി സാധ്യതകൾ, ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്കുള്ള വഴികാട്ടി എന്നിവയും പുസ്തകത്തിലുണ്ട്.
കെ.എസ്.ഇ.ബി. റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി. എച്ച്. കൃഷ്ണയ്യരുടെ അവതാരിക സഹിതം.
Currently there are no reviews available for this book.
Be the first one to write a review for the book Velichathinu Pinnile Adrushya Karangal.