You can access the distribution details by navigating to My Print Books(POD) > Distribution
“ഒരു കവി സഞ്ചരിക്കുന്ന വഴികളിലെല്ലാം പുഷ്പദളങ്ങൾ ദർശിക്കാനാവുക അപൂർവമാണ്. എന്തെന്നാൽ കൂരിരുട്ടിന്റെ രാത്രികൾ അയാൾക്കായി/അവൾക്കായി കാത്തിരിക്കുന്നുണ്ടാവും. സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കെട്ടുപിണയുന്ന നേരത്ത് ബാഹ്യാഢംബരങ്ങളൊഴിഞ്ഞ്, തന്നെ ഏതൊരുവനും അറിയുന്നപോലെതന്നെ കവിയും അറിയുന്നുണ്ട്. പക്ഷേ, ഈ അറിവുകൾ തമ്മിൽ വ്യത്യാസമുണ്ട്. അമൂർത്ത തലത്തിന്റെ പ്രജ്ഞയിലാണ് കവി അത് തിരിച്ചറിയുന്നതെന്നതിനാൽ കവിയിലെ സാധാരണക്കാരനവിടെ ഒഴിവാക്കപ്പെടുകയും, വിശ്വചേതനയുമായി സാത്മ്യം പ്രാപിക്കുകയുമാണ് ഒരു കവി പ്രാഥമികമായി ചെയ്യുന്നത്. ചെയ്യുക എന്നു പറയാൻ സാധ്യമാകാത്തവിധം ഒരു ലയനമാണ വിടെ സംഭവിക്കുന്നത്. അത്തരമൊരു ലയം ഈ കവിതകളുടെ ആന്തരശോഭയായി വർത്തിക്കുന്നു എന്നു പറയാൻ സന്തോഷ മേയുള്ളൂ.”
-ശ്രീ അനിൽ കാവാലം
"ഞാനതിൻ രസികനേകൻ" ആയി സ്വയം മാറിനിന്നുകൊണ്ട്തന്നെ നമ്മളുമായി സുകുമാർ ആ രസം പങ്കിടുന്നു. എത്ര വായിച്ചാലും മതിയാകാത്ത എത്ര കവിതകൾ ആണ് ഇതിലെന്ന് പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല.”
-ശ്രീമതി സാവിത്രി പുറം
Currently there are no reviews available for this book.
Be the first one to write a review for the book Poems- Njanathin Rasikanekan.