You can access the distribution details by navigating to My pre-printed books > Distribution

Add a Review

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്സ് (eBook)

Type: e-book
Genre: Mystery & Crime, History
Language: Malayalam
Price: ₹210
(Immediate Access on Full Payment)
Available Formats: PDF

Description

ഒരു യുവതിയുടെ തിരോധാനത്തിൽ നിന്ന് ആരംഭിച്ച അന്വേഷണം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഭീകര രഹസ്യത്തിലേക്ക് നീളുന്നു...

എറണാകുളം ഗോശ്രീ പാലത്തിൽ വെച്ച് അപ്രത്യക്ഷയായ ജ്യോത്സ്നയെ കണ്ടെത്താൻ ഇറങ്ങിത്തിരിച്ച KSBI ഉദ്യോഗസ്ഥൻ ശിവ സുബ്രഹ്മണ്യം IPS ചെന്നെത്തുന്നത് സാധാരണ തെളിവുകളിലേക്കല്ല. മറിച്ച്, അശോകന്റെ കാലം മുതൽ രഹസ്യമായി സംരക്ഷിക്കപ്പെട്ട ഒരു നിഗൂഢ സത്യത്തിന്റെ വഴികളിലേക്കാണ്.

അഷ്ടബീജം!
മനുഷ്യരിലെ എട്ട് അസാധാരണ ഗുണങ്ങളെ ഒരൊറ്റ ശരീരത്തിൽ സംയോജിപ്പിച്ച്, മനുഷ്യന്റെ അടുത്ത പരിണാമ രൂപം സൃഷ്ടിക്കാൻ തുനിയുന്ന ഒരു രഹസ്യസംഘം.

എട്ട് മനുഷ്യർ...
എട്ട് ഗുണങ്ങൾ...
ഒൻപത് മാലകൾ...
നൂറ്റാണ്ടുകളായി ഇതിനെ സംരക്ഷിക്കുന്ന ചക്രപാലകർ...

സാഞ്ചി, അജന്ത, വള്ളിമല, ടിബറ്റ് എന്നിവിടങ്ങളിലൂടെ ചിതറിക്കിടക്കുന്ന ചരിത്രത്തിന്റെ അടയാളങ്ങൾ ശിവയും സംഘവും ഒന്നിച്ച് ചേർക്കുമ്പോൾ വെളിപ്പെടുന്നത് പ്രകൃതിയെത്തന്നെ വെല്ലുവിളിക്കുന്ന ഒരു സത്യമാണ്.

നിയമവും ശാസ്ത്രവും ചരിത്രവും വിശ്വാസവും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ...
ആരാണ് ഇര? ആരാണ് വേട്ടക്കാരൻ? ആരാണ് ഈ രഹസ്യത്തിന്റെ അവസാന കാവൽക്കാരൻ?

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്സ്
ഒരു സാധാരണ അന്വേഷണത്തിന്റെ കഥയല്ല; നൂറ്റാണ്ടുകളായി മറച്ചുവെച്ച സത്യത്തിന്റെ ചോരകിനിയുന്ന വേട്ടയാണ്!

About the Author

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഉപ്പുതോട് എന്ന മലയോര ഗ്രാമത്തിൽ കുടുംബത്തോടൊപ്പം ജീവിക്കുന്ന വിനോദ് മാത്യുവിന് കൃഷിയാണ് പ്രധാന ഉപജീവനമാർഗ്ഗം. ബിരുദാനന്തര ബിരുദധാരിയാണ്.
ഹൈറേഞ്ചിന്റെ പച്ചപ്പിലും, അവിടുത്തെ വാമൊഴിപ്പാരമ്പര്യങ്ങളിലും, പഴയ തലമുറയുടെ നാടോടിക്കഥകളിലുമാണ് അദ്ദേഹത്തിന്റെ രചനകളുടെ വേരുകൾ. മലനിരകളും കാടും അവിടുത്തെ സാധാരണ മനുഷ്യരുടെ ജീവിതവും എന്നും അദ്ദേഹത്തെ ആഴത്തിൽ ആകർഷിച്ചിരുന്നു. ആ താൽപര്യമാണ് 'മലനിരകൾ മന്ത്രിക്കുമ്പോൾ' എന്ന ആദ്യ കഥാസമാഹാരത്തിന് വഴിയൊരുക്കിയത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് 'Whispers from the High Ranges' എന്ന പേരിലും പുറത്തിറങ്ങിയിട്ടുണ്ട്.
ചരിത്രവും അന്വേഷണവും മിഥ്യകളും നിഗൂഢതകളും ഇഴചേർത്തു വെക്കുന്ന കഥാപരിസരങ്ങളെ ഇഷ്ടപ്പെടുന്ന എഴുത്തുകാരന്റെ ആദ്യ നോവലാണ് 'KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്‌സ്'. ഒരു പെൺകുട്ടിയുടെ തിരോധാനത്തിൽ തുടങ്ങി നൂറ്റാണ്ടുകളുടെ രഹസ്യങ്ങളിലേക്ക് നീളുന്ന ഒരു ഉദ്വേഗഭരിതമായ ദീർഘ സാങ്കൽപ്പിക യാത്രയാണിത്.
വിലാസം:
വിനോദ് മാത്യു
ഉപ്പുതോട്, ഇടുക്കി
കേരളം, ഇന്ത്യ

Book Details

Publisher: Vinod Mathew
Number of Pages: 576
Availability: Available for Download (e-book)

Ratings & Reviews

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്സ്

KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്സ്

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book KSBI : ഇൻക്യൂബേറ്റ് ദ എഗ്ഗ്സ്.

Other Books in Mystery & Crime, History

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.