You can access the distribution details by navigating to My pre-printed books > Distribution
ഭക്ത,ഉപാസക,സാധകാദി സര്‍വ ജനങ്ങള്‍ക്കും ഒരുപോലെ ഈശ്വര ആരാധന ചെയ്യുവാനുള്ള ആധികാരികമായ പൂജാ പുസ്തകം.
ആര്‍ഷസംസ്കാര പൈതൃക ധര്‍മ്മം അനുസരിച്ച് ഈശ്വരീയമായ ശക്തിയുടെ നാമം ജപിച്ചു കൊണ്ടും രൂപം ധ്യാനിച്ചു കൊണ്ടും ഈശ്വരന്‍ പ്രസാദിക്കണം എന്ന മനോഭാവത്തോടുകൂടി സത്കര്‍മ്മം ആചരിക്കണം. അതിനുവേണ്ടി ഋഷീശ്വരന്മാര്‍ നമുക്ക് ഷോഡശസംസ്കാര ധര്‍മ്മം ചിട്ടപ്പെടുത്തി തന്നിട്ടുണ്ട്. അതില്‍ ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരേയുള്ള ക്രിയകള്‍ എങ്ങനെ വേണം എന്ന് ചതുര്‍വേദനിയമ ങ്ങള്‍ അനുസരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അവ ആചരിക്കുവാന്‍ സംസ്കൃതം ഭാഷയുടെ അറിവും ധര്‍മ്മ കര്‍മ്മങ്ങള്‍ ആചരിച്ചു കൊണ്ട് ജീവിക്കണം എന്ന മോഹവും ഉണ്ടാകണം. അപ്പോള്‍ ആര്‍ഷസംസ്കാര പൈതൃക ധര്‍മ്മം അനുസരിച്ചു കൊണ്ട് ജനനം മുതല്‍ മരണംവരെയുള്ള ധര്‍മ്മകര്‍മ്മങ്ങള്‍ പിന്തുടരുവാന്‍ സാധിക്കും. അത് എല്ലാവര്‍ക്കും എളുപ്പത്തില്‍ സാധിക്കാവുന്ന ഒരു കാര്യമല്ല. അതിനാല്‍ പരിശ്രമം ചെയ്യുന്നവര്‍ക്ക് സര്‍വ വ്യാപിയായ ഈശ്വരനെ ഹൃദയ വാസിയായി സാക്ഷാത്കരിക്കുവാന്‍ ഉള്ള ധര്‍മ്മകര്‍മ്മരഹസ്യം അറിയുവാന്‍ സാധിക്കണം. അതിനുവേണ്ടിയുള്ള തന്ത്രസാരം ഈ ത്രിപുരാശക്തി പൂജാ പദ്ധതിയില്‍ ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്. ഈ ഗ്രന്ഥ ത്തിന്‍റെ പഠനവും പാഠനവും നമ്മെ ഈശ്വരീയമായ ശക്തിയുടെ നാമം ജപിച്ചു കൊണ്ടും രൂപം ധ്യാനിച്ചു കൊണ്ടും ഈശ്വരന്‍ പ്രസാദിക്കണം എന്ന മനോഭാവത്തോടുകൂടി സത്കര്‍മ്മം ആചരിക്കുവാന്‍ പ്രാപ്തരാക്കും.
Currently there are no reviews available for this book.
Be the first one to write a review for the book തൃപുരാശക്തി പൂജാ.