You can access the distribution details by navigating to My pre-printed books > Distribution

Add a Review

കാണാക്കയങ്ങൾ (ചന്ദ്രയാൻ) (eBook)

KP International Publication
Type: e-book
Genre: Science & Technology
Language: Malayalam
Price: ₹99
(Immediate Access on Full Payment)
Available Formats: PDF

Also Available As

Also Available As

Description

പ്രസാധകക്കുറുപ്പ്.

ഇന്ത്യൻ ശാസ്ത്രരംഗത്തെ നവോത്ഥാനത്തിലേക്ക് വഴി നടത്തിയ ഇന്ത്യക്കാരുടെ മനസ്സിൽ ഇന്നും തുടിക്കുന്ന അഭിമാനമാണ് ചന്ദ്രനിലേക്ക് യാത്രികരില്ലാത്ത യാന്ത്രികപേടകമയച്ചത്. ചന്ദ്രോപരിതലത്തിൽ ജീവ ജലത്തിന്റ കണികകൾ കണ്ടെത്തിയ ചന്ദ്രയാൻ ശാസ്ത്രലോകത്തെ പൊളിച്ചെഴുതുകയായിരിന്നു. ഈ ശാസ്ത്രീയ നിക്ഷേപം ഇപ്പോൾ എത്തി നിൽക്കുന്നത് ചൊവ്വയിലാണ്. മനുഷ്യമനസ്സിനെ മാറ്റിപ്പണിയാൻ ബഹിരാകാശ ഗവേഷണാനുഭവങ്ങൾ പങ്കുവെക്കാൻ, ശാസ്ത്രപോഷണ വളർച്ചക്കായി ഗഹനമായ പാഠങ്ങളാണ് "കാണാക്കയങ്ങൾ (ചന്ദ്രയാൻ)" ഈ കൃതിയിലൂടെ പ്രതിപാദിക്കുന്നത്.

എഡിറ്റർ
ഓമന തീയാട്ടുകുന്നേൽ.

About the Author

കാരൂർ സോമൻ
ജനനം മാവേലിക്കര താലൂക്കിൽ താമരക്കുളം ചാരുംമൂട്. അച്ചൻ കാരൂർ സാമുവേൽ, അമ്മ റയിച്ചൽ സാമുവേൽ. പഠനം കേരളം, ന്യൂഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ മലയാള മനോരമയുടെ 'ബാലരമ' യിൽ കവിതകൾ എഴുതി, ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രേക്ഷേപണം ചെയ്തു. മലയാള മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി.വി.എച്ചു് സ്കൂളിൽ പോലീസിനെ വിമർശിച്ചു് 'ഇരുളടഞ്ഞ താഴ്വര' എന്ന നാടകം വാർഷിക പരിപാടിയിൽ അവതരിപ്പിച്ചു് 'ബെസ്റ്റ് ആക്ടർ' സമ്മാനം നേടി. സർട്ടിഫിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവർ നക്സൽ ബന്ധം ആരോപിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്തു മർദ്ദിച്ചു. പണ്ഡിത കവി കെ.കെ.പണിക്കർ ഇടപെട്ട് പോലീസിൽ നിന്ന് മോചിപ്പിച്ചു. പോലീസിന്റെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയിൽ സഹോദരന്റയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചൽ തീയേറ്ററിന് വേണ്ടി നാടകകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ് ദിനപത്രത്തിൽ.
നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അൻപത്തിയാറ് കൃതികൾ. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി...

Book Details

ISBN: 9781257757510
Publisher: KP International Publication
Number of Pages: 121
Availability: Available for Download (e-book)

Ratings & Reviews

കാണാക്കയങ്ങൾ (ചന്ദ്രയാൻ)

കാണാക്കയങ്ങൾ (ചന്ദ്രയാൻ)

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book കാണാക്കയങ്ങൾ (ചന്ദ്രയാൻ).

Other Books in Science & Technology

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.