You can access the distribution details by navigating to My pre-printed books > Distribution

Add a Review

Nayika / നായിക (eBook)

The story of a porn star
Type: e-book
Genre: Mystery & Crime
Language: Malayalam
Price: ₹99
(Immediate Access on Full Payment)
Available Formats: PDF

Description

“നായിക” എന്ന നോവല്‍ “വെല്‍കം റ്റു കൊച്ചി” എന്ന വിനോദ് നാരായണന്‍റെ ലഘു നോവലിന്‍റെ തുടര്‍ച്ചയായുള്ള രണ്ടാമത്തെ പുസ്തകമാണ്. മെട്രോപോളിറ്റന് നഗരമായ കൊച്ചിയുടെ പകല്‍ മാന്യതയുടേയും സദാചാര മൂടുപടത്തിന്‍റേയും മറുമുഖ കാഴ്ചയാണ് ആദ്യഭാഗത്തില്‍ വെളിപ്പെടുന്നത്. മലയാളത്തിലെ പ്രമുഖ വാര്ത്താ ചാനലിന്റെ വനിതാ റിപ്പോര്ട്ടര്മാരായ അന്സുലയും ലൈലയും നഗരത്തില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്ന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന് മുഖേന വല വിരിക്കുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് പിന്നീട് സംഭവിച്ചത്. കോടികള്‍ കിലുങ്ങുന്ന ടിവി ചാനലുകളുടെ ജീര്‍ണമുഖങ്ങളും അധോലോക ബന്ധങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ഒരു സെക്സ് റാക്കറ്റിന്റെ കാണാച്ചരടുകള് തേടിയുള്ള യാത്രയായിരുന്നു ആദ്യ പുസ്തകം. പത്രപ്രവര്‍ത്തക എന്ന റോളില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു പോണ്‍ സ്റ്റാറിന്‍റെ താരപദവിയിലേക്കുള്ള യാത്രയായിരുന്നു പിന്നീട് അന്‍സുലക്ക് ലഭിച്ചത്. ആ പദവി ഏതൊക്കെ വിധത്തിലാണ് അവളുടെ ജീവിതത്തെ ഉലച്ചത്?

അന്താരാഷ്ട്ര പോണ്‍ വിപണി കോടികള്‍ മറിയുന്ന ഒന്നാണ്. മറ്റെല്ലാ നിയമവിരുദ്ധ ബിസിനസുകളോടും അത് കൂടിക്കലര്‍ന്നുകിടക്കുന്നു. മയക്കുമരുന്ന് വ്യാപാരം മുതല്‍ കുഴല്‍പ്പണ ഇടപാട് വരെ പോണ്‍ ബിസിനസിന്‍റെ ശ്രേണിയില്‍ സമ്മേളിക്കുന്നു. ഈ നോവല്‍ അത്തരമൊരു അധോലോകത്തിന്‍റെ കഥയാണ് പറയുന്നത്.

About the Author

മലയാളസാഹിത്യഭൂമികയില്‍ ക്രൈം ത്രില്ലര്‍ നോവലുകളിലൂടെയും ബാലസാഹിത്യ കൃതികളിലൂടെയും തന്‍റേതായ ചെറിയ ഒരിടം സ്ഥാപിച്ച എഴുത്തുകാരന്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി 160 ല്‍ അധികം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് 1997 ല്‍ മംഗളം വാരിക ആയിരുന്നു. പക്ഷികള്‍ ചേക്കേറുന്നിടം എന്ന ആ കഥയില്‍ തുടങ്ങിയ എഴുത്തു ജീവിതം ഇന്നും തുടരുന്നു. ആദ്യ നോവല്‍ മായക്കൊട്ടാരം 1999 ല്‍ മനോരാജ്യം വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളത്തിലെ നിരവധി പ്രസാധകരിലൂടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രമുഖ ഇല്ലസ്ട്രേ്റ്ററായ അനില്‍ നാരായണന്‍ ഇദ്ദേഹത്തിന്‍റെ അനുജനാണ്. ഇവരുടെ കൂട്ടുകെട്ടിലൂടെ നിരവധി ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

1975 ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ചോറ്റാനിക്കരയില്‍. എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന ബിരുദാനന്തര ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തകനായി അല്‍പകാലം ജോലി നോക്കി. പിന്നീട് ഫ്രീലാന്‍സ് എഴുത്തുകാരനായി. സ്വന്തമായി പുസ്തകപ്രസാധക സംരംഭം ഉണ്ട്. നിരവധി ഹ്രസ്വചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന ഗ്രാമത്തില്‍ താമസിക്കുന്നു.

വിലാസം
ശിവരഞ്ജിനി, മത്തുങ്കല്‍ റോഡ്
ചെമ്പ്, വൈക്കം. കോട്ടയം ജില്ല. പിന്‍കോഡ് 686608

Book Details

ISBN: 9787368600127
Publisher: Nyna Books
Number of Pages: 69
Availability: Available for Download (e-book)

Ratings & Reviews

Nayika / നായിക

Nayika / നായിക

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Nayika / നായിക.

Other Books in Mystery & Crime

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.