You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

Malayalam Litterateur May 2026

Editor Shajil Anthru
Type: Print Book
Genre: Magazine/Periodical
Language: Malayalam
Price: ₹110 + shipping
This book ships within India only.
Price: ₹110 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

“Litterateur Redefining World – മലയാളം, മെയ് 2026” ലോകസാഹിത്യത്തെയും മനുഷ്യാനുഭവങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര സാഹിത്യ മാസികയാണ്. “Unfold a world, untold and unseen” എന്ന ദർശനവുമായി മുന്നേറുന്ന ഈ പതിപ്പിൽ സാഹിത്യം, കല, സാമൂഹിക ചിന്ത, രാഷ്ട്രീയം, മാനവികത എന്നിവയുടെ വൈവിധ്യമാർന്ന സൃഷ്ഠികൾ ഉൾപെടുന്നു.

ലെബനീസ് വംശജയായ ബ്രസീലിയൻ എഴുത്തുകാരി തഗ്രിദ് ബു മെർഹിയുടെ “വിഭജന കാലത്ത് നൈതിക നവീകരണം” എന്ന കവർ സ്റ്റോറിയിൽ നിന്നും തുടങ്ങി, കാവാലം ബാലചന്ദ്രന്റെ ലേഖനങ്ങളും, കവിതകളും, കഥകളും, കലാപരമായ നിരൂപണങ്ങളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടിപരമായ സംഭാവനകളും ഈ പതിപ്പിനെ സമ്പന്നമാക്കുന്നു.

മനുഷ്യരെ ഭാഷ, ദേശം, മതം, വർഗം എന്നീ അതിരുകൾക്കപ്പുറം ഒരുമിപ്പിക്കാനുള്ള ശ്രമമായാണ് ഈ മാസിക സാഹിത്യത്തെ കാണുന്നത്. പ്രത്യാശ, മാനവികത, സംവാദം, സാംസ്കാരിക കൈമാറ്റം എന്നിവയുടെ വേദിയാണ് “Litterateur Redefining World”.

About the Author

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പ്രസാധന-സാംസ്കാരിക സ്ഥാപനമാണ് Real Magazine Productions. സാഹിത്യം, കല, സംഗീതം, സംസ്കാരം, സാമൂഹിക ചിന്ത എന്നിവയെ അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സ്ഥാപനം പ്രവർത്തിക്കുന്നു. പ്രിന്റ്, ഡിജിറ്റൽ പ്രസാധനം, സാഹിത്യ സംവാദങ്ങൾ, അന്താരാഷ്ട്ര സാഹിത്യ സഹകരണങ്ങൾ, പുസ്തക പ്രസാധനം തുടങ്ങിയ മേഖലകളിൽ സ്ഥാപനം സജീവമാണ്.

“Litterateur Redefining World” 2020 ഓഗസ്റ്റിൽ ആരംഭിച്ച ഒരു അന്താരാഷ്ട്ര സാഹിത്യ മാസികയാണ്. 2020 ൽ അന്തരിച്ച കെ. എം. അന്ത്രുവിന്റെ സ്വപ്നത്തിൽ നിന്നും ജനിച്ച ഈ സംരംഭം ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരെയും കലാകാരന്മാരെയും ഒരേ വേദിയിൽ എത്തിക്കുന്ന ഒരു സാഹിത്യ പ്രസ്ഥാനമായി മാറിയിരിക്കുന്നു.

“Literature is not mere lettering” എന്ന ആശയത്തോടെ സാഹിത്യത്തെ മനുഷ്യരാശിയുമായി ബന്ധിപ്പിക്കുന്ന ഈ മാസിക കവിത, കഥ, ലേഖനം, കല, സാംസ്കാരിക സംവാദം, തത്ത്വചിന്ത തുടങ്ങിയ മേഖലകളിൽ നിന്ന് സൃഷ്ഠികൾ പ്രസിദ്ധീകരിച്ചു ലോകശ്രദ്ധ ഇതിനകംനേടി കഴിഞ്ഞു.

കേരളത്തിൽ നിന്നുള്ള എഴുത്തുകാരനും, എഡിറ്ററും, സാംസ്കാരിക പ്രവർത്തകനും , സാഹിത്യ ചിന്തകനും ആയ ഷാജിൽ അന്ത്രുവാണ്‌ “Litterateur Redefining World”ന്റെ ചീഫ് എഡിറ്റർ. അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരെയും കലാകാരന്മാരെയും ബന്ധിപ്പിക്കുന്ന സാഹിത്യ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്നു.
മലയാളത്തിലും ഇംഗ്ലീഷിലും സജീവമായ അദ്ദേഹം “Zeroism” എന്ന സാഹിത്യ-തത്ത്വചിന്താപരമായ ആശയത്തിന്റെയും “Fish Bone Poetry” എന്ന പുതിയ കവിതാ രൂപത്തിന്റെയും അവതാരകനാണ്. ഏറ്റവും ചെറിയകഥ രചിച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും അംഗീകാരവും അദ്ദേഹം നേടിയിട്ടുണ്ട്.

Book Details

ISBN: 9788168505704
Publisher: Real Magazine Productions, India
Number of Pages: 38
Dimensions: 8"x11"
Interior Pages: B&W
Binding: Paperback (Saddle Stitched)
Availability: In Stock (Print on Demand)

Ratings & Reviews

Malayalam Litterateur May 2026

Malayalam Litterateur May 2026

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book Malayalam Litterateur May 2026.

Other Books in Magazine/Periodical

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.