Ratings & Reviews

Why Me ?

Why Me ?

(5.00 out of 5)

Review This Book

Write your thoughts about this book.

1 Customer Review

Showing 1 out of 1
praseedbalakrishnan 4 months, 3 weeks ago

A must read book

എന്തുകൊണ്ട് ഞാൻ എന്നൊരു ചോദ്യം ഒരിക്കലെങ്കിലും ചോദിക്കാത്തവരായി ആരുമുണ്ടാവില്ല. നിരാശയും സങ്കടവും തോൽവികളും നമ്മെ വിട്ടൊഴിയാതെ കൂടെ വരുമ്പോൾ മനസ്സ് മടുത്തിട്ടാവും ഈ ചോദ്യം നാം ഏറ്റവുമധികം ചോദിച്ചിട്ടുണ്ടാവുക. ചിലർ ആ മടുപ്പിൽ തന്നെ തുടരും. എല്ലാം അവസാനിപ്പിക്കും. മറ്റുചിലർ ആ മടുപ്പ് പോലും നല്ലതിനാവുമെന്ന് കരുതി കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. അങ്ങനെയുള്ളവരാണ് വിജയികളായിട്ടുള്ളത്. അവരാണ് ചരിത്രമായി മാറിയവർ. ഈ പുസ്തകം അങ്ങനെയൊരാളുടെ കഥയാണ് പറയുന്നത്. എന്തുകൊണ്ടാണ് എനിക്കിങ്ങനെയൊക്കെ സംഭവിച്ചതെന്ന നിരാശയിൽ നിന്നും എന്തുകൊണ്ടാണ് എനിക്കിതൊക്കെ സംഭവിച്ചതെന്ന തിരിച്ചറിവിലേക്കുള്ള ഒരു പെൺകുട്ടിയുടെ ജീവിത യാത്രയാണിത്. വളരെ വളരെ ചെറിയൊരു കഥ. പക്ഷേ ആഴമേറെയുള്ളൊരു കഥ.

-Praseed Balakrishnan