You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

കളിമണ്ണ് (കവിതകൾ) കാരൂർ സോമൻ : Karoor Soman International

KP International Publication
Karoor Soman
Type: Print Book
Genre: Literature & Fiction
Language: Malayalam
Price: ₹137 + shipping
Price: ₹137 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

ഉള്ളടക്കം 1 കാട്ടാള മനുഷ്യർ 2 ആത്മനൊമ്പരങ്ങൾ 3 കരയുവാനൊരു കാരണം 4 സമസ്തം സ്വസ്തി 5 മറവിപ്പെട്ട കൊച്ചി 6 വെയിൽ പൂക്കൾ വാടരുത് 7 ഭൂപടം വരയ്ക്കും മുൻമ്പ് 8 വഴിയില്ലാതൊരു പുഴ 9 മഴയുടെ പ്രളയം 10 അമ്മ അറിയാൻ 11 ഇനി കനൽക്കാലം 12 അപരാഹ്നം 13 കോപ്പൻ ഹേഗൻ 14 അണക്കെട്ടിനക്കരെ 15 അന്യന്മാർ ആനയെ അളക്കുമ്പോൾ 16 കളിമണ്ണ് 17 നേരം 18 കവിതയൊരുക്കം 19 സ്മാർട്ട് സിറ്റി 20 പാബ്ലോ നെരൂദ 21 ഉണങ്ങിയ കാറ്റ് 22 മിങ്കോര കരയുന്നു 23 മഴയുടെ ആത്മാവ് 24 മാന്ത്രികപ്പുതപ്പ് 25 ജ്ഞാനപ്പാന

About the Author

ജനനം മാവേലിക്കര താലൂക്കില്‍ താമരക്കുളം ചാരുംമൂട്. അച്ചന്‍ കാരൂര്‍ സാമുവേല്‍, അമ്മ റയിച്ചല്‍ സാമുവേല്‍. പഠനം കേരളം, ന്യൂഡല്‍ഹി. ഉത്തരേന്ത്യയിലും ഗള്‍ഫിലും ജോലി ചെയ്തു. ഇപ്പോള്‍ ലണ്ടനില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ മലയാള മനോരമയുടെ ‘ബാലരമ’ യില്‍ കവിതകള്‍ എഴുതി, ആകാശവാണി തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ നാടകങ്ങള്‍ പ്രേക്ഷേപണം ചെയ്തു. മലയാള മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി.വി.എച്ചു് സ്കൂളില്‍ പോലീസിനെ വിമര്‍ശിച്ചു് ‘ഇരുളടഞ്ഞ താഴ്വര’ എന്ന നാടകം വാര്‍ഷിക പരിപാടിയില്‍ അവതരിപ്പിച്ചു് ‘ബെസ്റ്റ് ആക്ടര്‍’ സമ്മാനം നേടി. സര്‍ട്ടിഫിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവര്‍ നക്സല്‍ ബന്ധം ആരോപിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ചു. പണ്ഡിത കവി കെ.കെ.പണിക്കര്‍ ഇടപെട്ട് പോലീസില്‍ നിന്ന് മോചിപ്പിച്ചു. പോലീസിന്‍റെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയില്‍ സഹോദരന്‍റയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചല്‍ തീയേറ്ററിന് വേണ്ടി നാടകകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ് ദിനപത്രത്തില്‍.
നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോള്‍ ലിമ വേള്‍ഡ് ലൈബ്രറി.കോം (സാഹിത്യ ഓണ്‍ലൈന്‍) ചീഫ് എഡിറ്റര്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കാരൂര്‍ ഈ പേപ്പര്‍ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളം, ഗള്‍ഫ്, യൂറോപ്പ് അമേരിക്കന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.
ഭാര്യ : ഓമന തീയാട്ട്കുന്നേല്‍, മക്കള്‍ : രാജീവ്, സിമ്മി, സിബിന്‍.

Book Details

ISBN: 9781300219545
Publisher: KP International Publication
Number of Pages: 50
Dimensions: 5.83"x8.27"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

കളിമണ്ണ് (കവിതകൾ) കാരൂർ സോമൻ : Karoor Soman International

കളിമണ്ണ് (കവിതകൾ) കാരൂർ സോമൻ : Karoor Soman International

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book കളിമണ്ണ് (കവിതകൾ) കാരൂർ സോമൻ : Karoor Soman International.

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.