You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) കാരൂർ സോമൻ

Karoor Soman
Type: Print Book
Genre: Biographies & Memoirs
Language: Malayalam
Price: ₹149 + shipping
Price: ₹149 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

പ്രസാധകക്കുറിപ്പ്

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്റുവിനും ഒപ്പം സ്ഥാനമുള്ള വ്യക്തിയാണ് സർദാർ വല്ലഭായ് പട്ടേൽ. നായകൻ എന്നർത്ഥമുള്ള 'സര്ദാർ' എന്ന് മഹാത്മജി അദ്ദേഹത്തെ വിളിച്ചത് അദ്ദേഹത്തിലെ സംഘടനാ ശക്തിയും നേതൃത്വ പാടവും കണ്ടറിഞ്ഞു തന്നെയാണ്. ഗാന്ധിജിയുടെ പ്രസംഗം കേട്ടും സത്യാഗ്രഹങ്ങൾ നയിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ഇടപെടലുകൾ നടത്തി തന്നെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായത്.
വിഘടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ മികച്ച രാജ്യതന്ത്രഞ്ജതയും ഉരുക്കുമുഷ്ഠിയും ഉപയോഗിച്ച് ഇന്ത്യൻ യൂണിയനിൽ ചേർത്ത പട്ടേൽ അങ്ങനെ 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' ആയി. മഹാരാജാക്കന്മാരുടെ മഹാറാണിമാരും ചുറ്റും അംഗരക്ഷകരായി നിന്നവരും രാജാവിന് വെൺചാമരം വീശിക്കൊണ്ടിരുന്ന സുന്ദരിമാരും മണിമാളികകളിൽ നിന്നും പുറത്തായി. മഹാഭാരതം നക്ഷത്രങ്ങളെപോലെ തിളങ്ങിയ ദിനമായിരുന്നത്.
ഗാന്ധിജി, പട്ടേൽ തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്യ സമര പോരാളികളുടെ ജീവചരിത്രം നമ്മെ ദേശീയബോധമുള്ളവരാക്കുക മാത്രമല്ല ഉന്നതമായ ലക്ഷ്യബോധത്തിലേക്ക് വഴി നടത്തുന്നു. ആയുധത്തേക്കാൾ അഹിംസയെന്ന ലോകവീക്ഷണം ലോകത്തെ പഠിപ്പിച്ചതും ഇന്ത്യയാണ്. വളർന്നു വരുന്ന കുട്ടികൾക്ക് ഈ കൃതി ഏറെ പ്രചോദനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പട്ടേലിൻറ ജന്മദിനം രാജ്യം ഏകതാ ദിനമായി ആഘോഷിക്കുന്നു. 1950 ൽ അഥവാ സ്വാതന്ത്ര്യത്തിൻറ മൂന്നാം വര്ഷം അന്തരിച്ച പട്ടേലിന് 1991 ൽ രാഷ്ട്രം മരണാനനന്തര ബഹുമതിയായി ഭാരതരത്ന സമർപ്പിച്ചു. അദ്ദേഹത്തിൻറ ജീവിതത്തിൻറ ചില ഏടുകൾ ഭാവി തലമുറക്കായി സവിനയം സമർപ്പിക്കുന്നു.

ഓമന തീയാട്ടുകുന്നേൽ,
എഡിറ്റർ

About the Author

കാരൂർ സോമൻ
ജനനം മാവേലിക്കര താലൂക്കിൽ താമരക്കുളം ചാരുംമൂട്. അച്ചൻ കാരൂർ സാമുവേൽ, അമ്മ റയിച്ചൽ സാമുവേൽ. പഠനം കേരളം, ന്യൂഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ മലയാള മനോരമയുടെ 'ബാലരമ' യിൽ കവിതകൾ എഴുതി, ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രേക്ഷേപണം ചെയ്തു. മലയാള മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി.വി.എച്ചു് സ്കൂളിൽ പോലീസിനെ വിമർശിച്ചു് 'ഇരുളടഞ്ഞ താഴ്വര' എന്ന നാടകം വാർഷിക പരിപാടിയിൽ അവതരിപ്പിച്ചു് 'ബെസ്റ്റ് ആക്ടർ' സമ്മാനം നേടി. സർട്ടിഫിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവർ നക്സൽ ബന്ധം ആരോപിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്തു മർദ്ദിച്ചു. പണ്ഡിത കവി കെ.കെ.പണിക്കർ ഇടപെട്ട് പോലീസിൽ നിന്ന് മോചിപ്പിച്ചു. പോലീസിൻറെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയിൽ സഹോദരൻറയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചൽ തീയേറ്ററിന് വേണ്ടി നാടകകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ് ദിനപത്രത്തിൽ.
നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്രകായിക ടൂറിസം രംഗത്ത് അൻപത്തിയേഴ് കൃതികൾ. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളു ടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്തു. 2005 ൽ ലണ്ടനിൽ നിന്ന് മലയാളത്തിലാദ്യമായി 'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. മൂന്ന് കഥകൾ ഷോർട്ട് ഫിലിംസ് ആയി. ഷോർട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയർമാൻ, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ. കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കെ.പി.ഈ പേപ്പർ പബ്ലിക്കേഷൻസിൻറെ ചീഫ് എഡിറ്റർ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങൾ സന്ദർശിച്ചു. ആമസോൺ ഇൻറർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്കാരങ്ങൾ ലഭിച്ചു.

ഭാര്യ : ഓമന തീയാട്ട്കുന്നേൽ, മക്കൾ : രാജീവ്, സിമ്മി, സിബിൻ.
www.karoorsoman.net, email -karoorsoman@ yahoo.com,
Whatsapp -0044 -794057067.

Book Details

ISBN: 9781329051461
Publisher: KP International Publication
Number of Pages: 70
Dimensions: 5.83"x8.27"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

കാരിരുമ്പിന്റെ  കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) കാരൂർ സോമൻ

കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) കാരൂർ സോമൻ

(Not Available)

Review This Book

Write your thoughts about this book.

Other Books in Biographies & Memoirs

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.