You can access the distribution details by navigating to My Print Books(POD) > Distribution
കുറ്റാന്വേഷണ കഥകൾ പറയാൻ 80 കളിലേക്കും തൊണ്ണൂറുകളിലേക്കും പോകുന്ന ഒരു പതിവാണ് ഇന്ന് മലയാള സിനിമയിൽ പോലും.. അതല്ലാതെ വരുന്ന ത്രില്ലറുകളിലോ ലൂപ്പ്ഹോൾസിന്റെ അയ്യരുകളിയും ആയിരിക്കും... അത്തരമൊരു സാഹചര്യത്തിലാണ് ഈ നോവൽ ഒരു അത്ഭുതമാകുന്നത്... നിലവിലെ ഒരു സാങ്കേതികവിദ്യയെ പോലും അവോയിഡ് ചെയ്യാതെ എഴുതിയ പെർഫെക്ട് ക്രൈം ത്രില്ലർ..
ഇതിലെ സി.ഐ. ആന്റണി എബ്രഹാം... മലയാള നോവൽ സാഹിത്യത്തിന് ലഭിച്ച ശക്തനായ ഒരു നായകകഥാപാത്രമാണ്. അമാനുഷികനല്ല അയാൾ. നമ്മളെപ്പോലെ തന്നെ സ്നേഹിക്കാനും വെറുക്കാനും തോൽക്കാനും പേടിയുള്ള പച്ചയായ മനുഷ്യൻ. അയാളുടെ ഉയർച്ചയും വീഴ്ചയും നമ്മളെ വല്ലാതെ അസ്വസ്ഥമാക്കും.
ഒരു നല്ല ത്രില്ലർ എന്നാൽ കുറ്റവാളിയെ കണ്ടെത്തുക എന്നത് മാത്രമല്ല, ആ യാത്രയിൽ നമ്മൾ അനുഭവിക്കുന്ന ഉദ്വേഗമാണ്. സാങ്കേതികവിദ്യയും മനുഷ്യന്റെ പകയും നേർക്കുനേർ വരുന്ന, അപ്രതീക്ഷിതമായ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ കഥ, വായനക്കാരനെ ഒരിടത്തും മടുപ്പിക്കില്ല.
ഏറ്റവും ഹൃദയസ്പർശിയായി എനിക്ക് തോന്നിയത് ഇതിന്റെ ക്ലൈമാക്സാണ്. ഒരു 'ഫ്രെയിമിൽ' ഒതുങ്ങുന്ന ജീവിതങ്ങളുടെ നേർക്കാഴ്ച. പുസ്തകം മടക്കിവെച്ചാലും ആ അവസാന ദൃശ്യം നമ്മളെ വിട്ടുപോകില്ല.
ഒരു തികഞ്ഞ സിനിമാറ്റിക് അനുഭവം ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഈ പുസ്തകം കൈയിലെടുക്കാം.
ജയൻ നമ്പ്യാർ (ഡയറക്ടർ)
Currently there are no reviews available for this book.
Be the first one to write a review for the book ലാസ്റ്റ് ഫ്രെയിം.