You can access the distribution details by navigating to My Print Books(POD) > Distribution
അന്തരിച്ച കുട്ടമ്പേരൂർ കാക്കനാട്ടു മഠത്തിൽ എ.വി.പി. ഭട്ടതിരിയെപ്പറ്റിയുള്ള ഓർമ്മകൾ അദ്ദേഹത്തിൻറെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കു വയ്ക്കുന്നു. അദ്ദേഹത്തിൻറെ കുട്ടിക്കാലത്തെ കുസൃതികളും ഒളിച്ചോടി പട്ടാളത്തിൽ ചേർന്നതും ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ വേണ്ടി ജാതകം മാറ്റി കുറിപ്പിച്ചതും 'വിഷം വാങ്ങാൻ പോലും കാശില്ലാത്ത' അവസ്ഥയിൽ അഞ്ചു പെൺകുട്ടികളെ മാന്യമായ രീതിയിൽ വിവാഹം കഴിപ്പിച്ചയച്ചതും, ഭാര്യാപിതാവിൻറെ മൃതശരീരം സംസ്കരിക്കാൻ ആറടി മണ്ണിനു വേണ്ടി നെട്ടോട്ടമോടിയതും, അങ്ങനെ പലതും അനുഭവസ്ഥരുടെ വാക്കുകളിൽക്കൂടി വായിക്കാം.
മരിക്കുന്നതിൻറെ തലേന്ന്, 'എന്നെ കൊണ്ടുപോകാൻ മണ്ണടി ഭഗവതി വന്നു' എന്നു പറഞ്ഞു ആശുപത്രിയിൽ നിന്നു നിർബ്ബന്ധിച്ചു വിടുതൽ വാങ്ങി. മരണം മുന്നിൽ കണ്ട്, 'കൈയ്യു താഴേക്കു വലിക്കുമ്പോൾ നീ വിട്ടേക്കണം' എന്നു തൻറെ കൈയ്യിൽ പിടിച്ചുകൊണ്ടിരുന്ന പത്നിയോടു പറഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിൽ വിഷ്ണുപദം പ്രാപിക്കുകയും ചെയ്ത മഹാത്മാവിൻറെ കഥ ഇതിൽ വായിക്കാം.
Currently there are no reviews available for this book.
Be the first one to write a review for the book മുക്തഹാരം: എ.വി.പി. ഭട്ടതിരി സ്മരണാഞ്ജലി.