You can access the distribution details by navigating to My Print Books(POD) > Distribution

Add a Review

പാതിരാ ട്രെയിൻ

A Midnight Mystery
Urbaab
Type: Print Book
Genre: Literature & Fiction
Language: Malayalam
Price: ₹250 + shipping
This book ships within India only.
Price: ₹250 + shipping
Dispatched in 5-7 business days.
Shipping Time Extra

Description

1980-85 കാലഘട്ടത്തിൽ അന്നത്തെ ബോംബെ (ഇന്നത്തെ മുംബൈ) കേന്ദ്രമായിട്ടാണ് “പാതിരാ ട്രെയിൻ” എന്ന ഈ ചെറിയ നോവൽ വികസിക്കുന്നത്. ഗൾഫ് നാടുകളിലേക്ക് പോകാൻ കേരളത്തിൽ നിന്നും നിരവധി ചെറുപ്പക്കാരാണ് അന്നു ബോംബെയിലേക്ക് വണ്ടി കയറിയിരുന്നത്.
ജയന്തി ജനത. ആ ട്രെയിന്റെ പേര് കേൾക്കാത്തവർ ചുരുക്കമാണ്. ഇന്നത്തെ സി ടി റെയിൽവേ സ്റ്റേഷൻ അന്ന് അറിയപ്പെടുന്നത് വി ടി സ്റ്റേഷൻ എന്നാണ്. വിക്ടോറിയ ടെർമിനൽ റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും ജയന്തി ജനത ട്രെയിൻ ഒരിഞ്ച് മുമ്പോട്ടേക്ക് പോകില്ല. അവസാനത്തെ റെയിൽവേ സ്റ്റേഷൻ.
നിരവധി മനുഷ്യർക്ക് അത്താണിയായിട്ടുള്ള ബോംബെ നഗരം ഒരു മായാ ലോകമാണ്. നല്ലതും ചീത്തയും ആ ആരാമത്തിൽ വിരിഞ്ഞു നിൽക്കുന്നു. നന്നാകാനാണെങ്കിൽ നന്നാകാം. നശിക്കാനാണെങ്കിൽ നശിക്കാം. വിസ കിട്ടി രക്ഷ പെട്ടു പോയ എത്രയോ പേർ. വിസ തട്ടിപ്പിൽ കുടുങ്ങി ജീവിതം വഴിമുട്ടി പോയവരും ധാരാളം. ഇന്ത്യ കാണണമെങ്കിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സഞ്ചരിക്കണമെന്നില്ല. ബോംബെ കണ്ടാൽ മതി. ഈ മഹാ നഗരത്തിൽ എത്തപ്പെടാത്ത ഇതര സംസ്ഥാനക്കാർ ഇല്ല തന്നെ. എല്ലാ ഭാഷക്കാരെയും ഇവിടെ കാണാം. കാശുള്ളവനും കാശില്ലാത്തവനും ഇവിടെ ജീവിക്കും. ബായ് ചേർത്തുള്ള വിളി കേൾക്കുമ്പോൾ മനസ്സ് കുളിർക്കും.
മറ്റുള്ളവരെ പോലെ ഇതിലെ കഥാ നായകൻ അബുവും വിസക്കുവേണ്ടിയാണ് ബോംബേയിലെത്തിയത്. അയാൾക്കുണ്ടാകുന്ന അനുഭവങ്ങളാണ് ഈ നോവലിന്റെ കഥാ തന്തു. ജീവിത സമരത്തിനിടയിൽ കാലിടറി വീഴുന്നവർ. ഇതൊരു രക്ഷ പെടലിന്റെ കഥയല്ല.
പോരാട്ടത്തിനിടയിൽ കാണാതായവർ. ഒരിക്കലും ഉണങ്ങാത്ത മുറിവുമായി അലയേണ്ടി വന്നവർ. എങ്ങോട്ടേക്കോ ഒളിച്ചോടി പോകുന്നവർ. തിരിച്ചു വരുന്ന ആൽമാക്കൾ. കഥ പറയുന്ന ആൽമാക്കൾ. പാതിരാത്രിയിലെ വണ്ടിക്കായി ഇരുളിൽ മറയുന്ന കാഷായ വസ്ത്ര ധാരി.
കൂട്ടത്തിൽ വിരിയും മുമ്പേ കൊഴിഞ്ഞു പോയ ഒരു പൂവിന്റെ ഗദ്ഗദവും.

About the Author

ഞാൻ അബ്ദുള്ള. ജനനം 1954. ആലുവ.
പഠനം St.Mary's High school Aluva, St.Paul's College Kalamassery, Sree Sankara College Kalady. B.com.
മുൻ കാല രചനകൾ :
ആകാശവാണി തൃശ്ശൂർ നിലയം പ്രക്ഷേപണം ചെയ്ത കാലടി ശ്രീ ശങ്കര കോളേജ് 1978 യുവവാണിയിൽ നാടകം (കൊടുങ്കാറ്റിന്റെ ആരവം) 2001-2005 കാലഘട്ടത്തിൽ മാതൃഭൂമി ഗൾഫ് ഫീച്ചറിൽ വന്ന ചാട്ടക്കാരൻ, ഞങ്ങൾ നിരപരാധികൾ, അവൾ ഇന്നും വന്നിരുന്നു, മോഹങ്ങൾ എന്നിങ്ങനെ കഥകൾ. ആദ്യകാല തൂലികാ നാമം തുരുത്തുമ്മൽ അബ്ദുള്ള.
നിലവിലുള്ള തൂലികാ നാമം - അർബാബ്. സോഷ്യൽ മീഡിയകളിൽ ഗാനങ്ങൾ എഴുതാറുണ്ട്.
പാതിരാ ട്രെയിൻ ആമസോണിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Book Details

Number of Pages: 116
Dimensions: 5"x8"
Interior Pages: B&W
Binding: Paperback (Perfect Binding)
Availability: In Stock (Print on Demand)

Ratings & Reviews

പാതിരാ ട്രെയിൻ

പാതിരാ ട്രെയിൻ

(Not Available)

Review This Book

Write your thoughts about this book.

Currently there are no reviews available for this book.

Be the first one to write a review for the book പാതിരാ ട്രെയിൻ.

Other Books in Literature & Fiction

Shop with confidence

Safe and secured checkout, payments powered by Razorpay. Pay with Credit/Debit Cards, Net Banking, Wallets, UPI or via bank account transfer and Cheque/DD. Payment Option FAQs.